Johannesburg: Corona Virus ഒമിക്രോണ്‍ വേരിയന്‍റ്  കണ്ടെത്തിയ  ദക്ഷിണാഫ്രിക്കയിൽ കോവിഡ്  വ്യാപനത്തില്‍   നാടകീയമായ കുതിപ്പ്. ഒരു  ദിവസം കൊണ്ട് കേസുകൾ ഇരട്ടിയായതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളിൽ അഞ്ചെണ്ണത്തിലും ഒമിക്രോണ്‍  വകഭേദം  (Omicron Variant) ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.  അധികൃതർ ബുധനാഴ്ച പുറത്തുവിട്ട  റിപ്പോര്‍ട്ട് അനുസരിച്ച്  ചൊവ്വാഴ്ച  4,373 കോവിഡ്  (Covid-19)  കേസുകളാണ്   റിപ്പോര്‍ട്ട്  ചെയ്തിരുന്നത്. എന്നാല്‍   ബുധനാഴ്ചയോടെ  കേസുകളുടെ എണ്ണം   8,561 ആയി ഉയർന്നു.  


Also Read: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി


അതേസമയം, ഒമിക്രോണ്‍  വകഭേദം കണ്ടെത്തിയതോടെ കോവിഡ് കേസുകളില്‍   ദ്രുതഗതിയിലുള്ള വർദ്ധനവ് പ്രതീക്ഷിക്കുന്നതായി  ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. 


അടുത്ത ഒരാഴ്ചയ്ക്കകം  കേസുകളില്‍  ഗണ്യമായ വര്‍ദ്ധനവ്‌ പ്രതീക്ഷിക്കുന്നതായി  ലോകാരോഗ്യ സംഘടനയുടെ റീജിയണൽ വൈറോളജിസ്റ്റ്  ഡോ. നിക്കി  ഗുമെഡെ മൊലെറ്റ്‌സി വ്യക്തമാക്കി.  


Also Read: Omicron: യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ സ്ഥിരീകരിച്ചു


ദക്ഷിണാഫ്രിക്കയിലെ  കോവിഡ് കേസുകൾ പരിശോധിച്ചാല്‍ നവംബര്‍ തുടക്കം മുതല്‍ ദിവസവും 200 കേസുകളുടെ വര്‍ദ്ധനവ്‌ ഉണ്ടായിരുന്നു.എന്നാല്‍ നവംബര്‍ പകുതിയോടെ കേസുകളുടെ  എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിത്തുടങ്ങി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.