ദക്ഷിണാഫ്രിക്ക: ഒറ്റ പ്രസവത്തിൽ 10 കുട്ടികൾ എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ ഞെട്ടിപ്പോകും അല്ലേ.  എന്നാൽ ഇവിടെ ഇതാ ഒരേസമയം 10 ​​കുട്ടികൾക്ക് ജന്മം നൽകി ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് 37 കാരിയായ ഗോസിയമെ തമാര സിതോൾ  (Gosiame Thamara Sithole).  


COMMERCIAL BREAK
SCROLL TO CONTINUE READING

7 ആൺകുട്ടികളും 3 പെൺകുട്ടികളുമാണ് ഗോസിയമെ ഒറ്റ പ്രസവത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.  10 കുട്ടികളേയും സിസേറിയനിലൂടെയാണ് പുറത്തെടുത്തത്.  ജൂൺ 7 ന് ദക്ഷിണാഫ്രിക്കയിലായിരുന്നു (South Africa) സംഭവം.  ആദ്യമേ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയാണ് ഗോസിയമെ.  


Also Read: Corona Orign: കൊറോണ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ചൈനയുടെ പൂര്‍ണ്ണ സഹകരണം ആവശ്യമെന്ന് US വിദേശകാര്യ സെക്രട്ടറി Antony Blinken


ഇത് തനിക്കുതന്നെ അത്ഭുതമാണെന്നും 6 കുട്ടികൾ വരെയുണ്ടാകാം എന്നാണ് സ്കാനിങ് കഴിഞ്ഞ് ഡോക്ടർമാർ പറഞ്ഞിരുന്നതെന്നുമാണ് ഗോസിയമെ പറയുന്നത്.  അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും താൻ സന്തോഷവാനാണെന്നും കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റൈറ്റ്സി പറഞ്ഞു.   



ലോകത്തിനെ ഏറ്റവും വലിയ പ്രസവമായിരിക്കും (Delivery) ഇതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.  ഒറ്റ പ്രസവത്തിലുണ്ടാകുന്ന 10 കുട്ടികളെ പറയുന്നത് ഡെക്യുപ്ലൈറ്റസ് എന്നാണ്.  


Also Read: ആറുവർഷത്തെ പ്രയത്നം; ബെക്സ് കൃഷ്ണൻ വീടണഞ്ഞു; ജോലി നൽകുമെന്ന് എംഎ യൂസഫലി 


സ്വാഭാവികമായ ഗർഭധാരണമാണ് ഇതെന്നാണ് ദമ്പതികൾ പറയുന്നതെങ്കിലും ആശുപത്രി അധികൃതർ ഇതിനെക്കുറിച്ച് ഇതുവരേയും ഒന്നും പ്രതികരിച്ചിട്ടില്ല.  എന്തായാലും ഇവർ പറയുന്നത് ശരിയാണെന്ന് തെളിഞ്ഞാൽ ഒരൊറ്റ ഗർഭത്തിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ കുട്ടികൾക്കുള്ള ലോക റെക്കോർഡായി ഇത് മാറും.  


ഒരൊറ്റ ഗർഭാവസ്ഥയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകിയതിന്റെ റെക്കോർഡ് നിലവിൽ മാലിയിലെ ഹാലിമ സിസ്സെയാണ്.  ഇവർ കഴിഞ്ഞ  മാസമാണ് മൊറോക്കൻ ആശുപത്രിയിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.  ഈ റിക്കോർഡ് ആണ് ഗോസിയമെ തകർത്തത്.  


Also Read: ദിലീപിന്റെ 'ചാന്ത്പൊട്ട്' വല്ലാതെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് Ranju Ranjimar 


ഹൈ റിസ്ക് ഗർഭധാരണം കണക്കിലെടുത്ത് തന്റെ കുട്ടികൾ അതിജീവിക്കാൻ സാധ്യതയില്ലെന്ന് ഗോസിയമെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും എല്ലാവരും ജീവനോടെ ജനിച്ചവരാണ്.  ഇവരെ അടുത്ത കുറച്ച് മാസത്തേക്ക് ഇൻകുബേറ്ററുകളിൽ സൂക്ഷിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.