തെക്കൻ കൊറിയയിൽ ഹലോവീൻ ആഘോഷത്തിനിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 120 പേർ മരിച്ചതായാണ് റിപ്പോർട്ട്. 100 പേർക്കോളം പരിക്കേറ്റിട്ടുണ്ട്. അതിൽ 50 പേർക്ക് ഹൃദയസ്തംഭനമുണ്ടായെന്ന് അധികൃതർ അറിയിച്ചു. സോളിലെ ഇട്ടാവ ന​ഗരത്തിലാണ് ദുരന്തം ഉണ്ടായത്. പലർക്കും ശ്വാസ തടസവും ഹൃദയസ്തംഭനവും ഉണ്ടായെന്നാണ് റിപ്പോർട്ട്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഹലോവീൻ ആഘോഷത്തിനിടെ ഇടുങ്ങിയ തെരുവിൽ ഒരു വലിയ ജനക്കൂട്ടം തിങ്ങി നിന്നതിന്റെ പിന്നാലെയാണ് ദുരന്തം ഉണ്ടായത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ അടിയന്തര മെഡിക്കൽ ടീമിനെ സംഭവ സ്ഥാലത്തേക്ക് ഉടൻ അയയ്ക്കാൻ ഉത്തരവിട്ടു. ആശുപത്രികളിൽ ആവശ്യമായ സജീകരണങ്ങൾ ഒരുക്കാനും ആരോ​ഗ്യമന്ത്രാലയത്തിനോട് പ്രസിഡന്റ് നിർദേശിച്ചിരുന്നു.


 



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.