സ്പൈഡർമാൻ: നോ വേ ഹോം ആരാധകർക്കിടയിൽ തരം​ഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്പൈഡർമാനെന്ന സൂപ്പർഹീറോ അത്രയധികം ആരാധകർക്ക് പ്രിയപ്പെട്ടതാണ് എന്നതിന്റെ തെളിവാണിത്. അതിന്റെ മറ്റൊരു തെളിവാണ് ഡാലസിൽ നടന്ന ലേലത്തിൽ നിന്ന് കാണാൻ സാധിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1984ലെ സ്പൈഡർ മാൻ കോമിക് പുസ്തകത്തിൽ നിന്നുള്ള ഒരു പേജ് ആർട്ട് വർക്ക് വ്യാഴാഴ്ച ലേലത്തിൽ 3.36 മില്യൺ ഡോളറിനാണ് വിറ്റഴിഞ്ഞത്. മാർവൽ കോമിക്‌സിന്റെ സീക്രട്ട് വാർസ് നമ്പർ 8-ൽ നിന്നുള്ള 25-ാം പേജിലെ മൈക്ക് സെക്കിന്റെ കലാസൃഷ്ടിയാണ് 24 കോടിക്ക് വിറ്റുപോയത്. സ്പൈഡിയുടെ ബ്ലാക്ക് സ്യൂട്ടിന്റെ ആദ്യ രൂപം നൽകുന്നതാണിത്. ഇത് പിന്നീട് Venom എന്ന കഥാപാത്രത്തിന്റെ ആവിർഭാവത്തിലേക്ക് നയിക്കും. 



 


Also Read: Spiderman No way Home: അങ്ങിനെ പീറ്റർ വീണ്ടുമെത്തുന്നു,സ്പൈഡർമാൻ നോ വേ ഹോം ട്രെയിലർ


330,000 യുഎസ് ഡോളറിൽ ആരംഭിച്ച് 3 മില്യൺ യുഎസ് ഡോളറിന് മുകളിൽ ഉയരുകയായിരുന്നു. ഡാലസിൽ നടന്ന നാല് ദിവസത്തെ കോമിക് ഇവന്റിന്റെ ഹെറിറ്റേജ് ലേലത്തിലെ ആദ്യ ദിനത്തിലായിരുന്നു ഈ റെക്കോർഡ്.


ഇതിന് മുൻപ് ഏറ്റവും ഉയർന്ന വിലയ്ക്ക് ലേലത്തിൽ പോയത് 1974-ൽ ദി ഇൻക്രെഡിബിൾ ഹൾക്കിന്റെ ലക്കത്തിൽ വോൾവറിനെ കാണിച്ചുകൊണ്ടുള്ള പേജ് ആയിരുന്നു. 657,250 ഡോളറിനാണ് ഇത് വിറ്റത്. 


Also Read: 200 കോടിയിലേക്ക്? ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറി സ്‌പൈഡർമാൻ: നോ വേ ഹോം


അതേസമയം സൂപ്പർമാന്റെ തുടക്കം കാണിക്കുന്ന ബുക്കിന്റെ അവശേഷിക്കുന്ന ചുരുക്കം പകർപ്പുകളിലൊന്നായ ആക്ഷൻ കോമിക്‌സ് നമ്പർ 1, 3.18 മില്യൺ യുഎസ് ഡോളറിന് വിറ്റു. ഇത് ഇതുവരെ ലേലം ചെയ്യപ്പെട്ട ഏറ്റവും വിലയേറിയ പുസ്‌തകങ്ങളിൽ ഒന്നായി. വിൽപ്പന നടത്തിയവരെയോ വാങ്ങിയവരെയോ തിരിച്ചറിഞ്ഞിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.