Moscow: റഷ്യയുടെ (Russia) സ്പുട്നിക് വാക്‌സിന്റെ (Sputnik Vaccine) ലോകാരോഗ്യ സംഘടനയുടെ (World Health Organization) അംഗീകാരത്തിനുള്ള എല്ലാ കടമ്പകലും കടന്നെന്ന് റഷ്യ അറിയിച്ചു. ഇനി കുറച്ച് ഔദ്യോഗിക കാര്യങ്ങൾ മാത്രമേ ബാക്കിയുള്ളുവെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. വിവരം റഷ്യൻ ആരോഗ്യ മന്ത്രി (Russian Health Minister) മിഖായേൽ മുരാഷ്കോ ശനിയാഴ്ച അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

റഷ്യയിലും മറ്റ് എഴുപത്തിലധികം രാജ്യങ്ങളിലും ഉപയോഗിക്കുന്ന വാക്‌സിനാണ് സ്പുട്നിക്ക്. ഈ വാക്‌സിൻ ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും (EMA) അവലോകനത്തിലാണ്. പുതിയ വിപണികൾ തുറക്കാൻ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെയും അംഗീകാരം അത്യാവശ്യമാണ്. പ്രധാനമായും യൂറോപ്പിൽ വാക്‌സിനെത്തിക്കാൻ ഈ അംഗീകാരം അത്യാവശ്യമാണ്.


ALSO READ: Taliban | അഫ്​ഗാൻ-താജിക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ ചാവേറുകളെ വിന്യസിച്ച് താലിബാൻ


ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ജനീവയിൽ വച്ച് മുരഷ്കോ കണ്ടിരുന്നു. സ്പുട്നിക് വി വാക്സിൻ പ്രമോഷനും രജിസ്ട്രേഷനും സംബന്ധിച്ച റഷ്യയുടെ നിലപാട് ലോകാരോഗ്യ സംഘടനയെ അറിയിച്ചു, ടൈഹിനെ സംബന്ധിച്ച എല്ലാ അഹങ്കകളും നീക്കിയെന്നും " മുറാഷ്കോ പറഞ്ഞതായി ഇന്റർഫാക്സ് വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.


ALSO READ: Covid Delta Variant : കോവിഡ് ഡെൽറ്റ വകബേധം രൂക്ഷമാക്കുന്നു; ആഗോളത്തലത്തിൽ 5 മില്യൺ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി


ഡബ്ല്യുഎച്ച്ഒയിൽ സ്പുട്നിക് വി രജിസ്ട്രേഷൻ കൈകാര്യം ചെയ്യുന്ന കമ്പനിയുമായി കുറച്ച് പേപ്പറുകൾ കൂടി ശരിയാക്കാനുണ്ടെന്നും റഷ്യ അറിയിച്ചു. ഇനി ഡോക്യൂമെന്റഷൻ വർക്കുകകൾ കൂടി മാത്രമേ ബാക്കിയുല്ലെന്നും അറിയിച്ചു. എന്നാൽ ലോകാരോഗ്യ ഇതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ അറിയിച്ചിട്ടില്ല.


ALSO READ: Afghanistan: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ


റഷ്യ സ്പുട്നിക് വി വാക്സിൻ എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവലോകനത്തിൽ ഒരു പ്ലാന്റിൽ കുപ്പികൾ നിറയ്ക്കുന്നതിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ജൂലൈയിൽ പറഞ്ഞു. അതിനുശേഷം ലോകാരോഗ്യ സംഘടനയുടെ എല്ലാ ആശങ്കകളും പരിഹരിച്ചതായി നിർമ്മാതാവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.