കൊളംബോ: ശ്രീലങ്കയിൽ വാരാന്ത്യ കർഫ്യൂവിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. നൂറ് കണക്കിന് വിദ്യാർഥികളാണ് തെരുവിൽ പ്രതിഷേധിച്ചത്. കാൻഡി മേഖലയിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.പെരാദെനിയ സർവകലാശാലയ്ക്ക് പുറത്താണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടർന്ന് കടുത്ത പട്ടിണിയും ക്ഷാമവുമാണ് ജനങ്ങൾ നേരിടുന്നത്. ഇതേ തുടർന്ന് വലിയ പ്രതിഷേധങ്ങളും ശ്രീലങ്കയിൽ പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായി ശ്രീലങ്കയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ്, യൂ ട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.