കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ ചാവേര്‍ ആക്രമണത്തിനു തുടര്‍ച്ചയായി വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.  സൈനിക വേഷത്തില്‍ എത്തുന്ന ചാവേറുകള്‍ ആക്രമണം നടത്തുമെന്നാണ് ശ്രീലങ്കയുടെ സുരക്ഷാ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ക്കും അറിയിപ്പ് നല്‍കിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് ഇടങ്ങളില്‍ ആക്രമണം നടക്കാനിടയുണ്ടെന്നും അത് ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഈസ്റ്റര്‍ ദിനത്തില്‍ ചാവേര്‍ആക്രമണം നടന്ന പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് 27 കിലോമീറ്റര്‍ അകലെയുള്ള ബട്ടികലോവ ആക്രമണം നടക്കാനിടയുള്ള സ്ഥലങ്ങളിലോന്നായി സുരക്ഷാ ഏജന്‍സിയുടെ കത്തില്‍ പറയുന്നു.


ഇന്നലെ ഒന്നും നടക്കാത്ത സാഹചര്യത്തില്‍ ഇന്ന് രാജ്യത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഫോടന പരമ്പരയ്ക്ക് ശേഷം പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ഇന്നലെ പിന്‍വലിച്ചിരുന്നു