സർക്കാർ വിരുദ്ധ പ്രക്ഷോഭം: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ:ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോട്ടബായ രജപക്‌സയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നേരിടാൻ അഞ്ചാഴ്‌ച്ചയ്‌ക്കിടെ രണ്ടാം തവണ സുരക്ഷാ സേനയ്‌ക്ക് വ്യാപകമായ അധികാരം നൽകി ഗോട്ടബായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
ഗോട്ടബായയുടെ രാജി ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.സർക്കാർ അധികാരം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച പണിമുടക്കിൽ രാജ്യം സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ ശ്രീലങ്കൻ പാർലമെന്റിലെത്തി പ്രതിഷേധിക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...