കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു വീണു.
യാത്രാക്കാരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തുവെന്ന് സ്ഥലത്ത് ആദ്യമെത്തിയ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറയുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
ജക്കാർത്ത: 59 യാത്രക്കാരുമായി 59 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ കാളിമന്തനിലേക്ക് പോയ ശ്രീവിജയ എയറിന്റെ എസ്.ജെ 182 ബോയിങ്ങ് വിമാനം ജക്കാർത്തക്ക് അടുത്തായി തകർന്നു വീണതായി ന്യൂസ് എജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 737-500 എന്ന ശ്രേണിയുള്ള വിമാനമാണിത്. പുറപ്പെട്ട് നാല് മിനിട്ടിനുള്ളിൽ വിമാനവും എയർ ട്രോഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. യാത്രാക്കാരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തുവെന്ന് സ്ഥലത്ത് ആദ്യമെത്തിയ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറയുന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണ സംഖ്യ എത്രയെന്ന് ഇത് വരെയും കൃത്യമായി കണക്കാക്കാനായിട്ടില്ല. എല്ലാവരും മരിച്ചിരിക്കാമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ALSO READ:10000 അടി ഉയരത്തിൽ ഇന്തോനേഷ്യൻ വിമാനം കാണാതായി
മലേഷ്യയിലെ സുക്കർണോ എയർപോർട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ഫ്ലൈറ്റ് ട്രാക്കിങ്ങിൽ വിമാനം ജക്കാർത്തയുടെ വടക്കൻ തീരത്തായാണ് വിമാനത്തിന്റെ സ്ഥാനം കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു.ശ്രീവിജയ എയറിന്റെ 27 വർഷം പഴക്കമുള്ള വിമാനങ്ങളിലൊന്നാണിത്. ആഭ്യന്തര സർവ്വീസുകൾ മാത്രം നടത്തുന്ന വിമാന കമ്പനികളിലൊന്നാണ് ശ്രീവിജയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക