ജക്കാർത്ത: ആറ് കുട്ടികളടക്കം 59 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ കാളിമന്തനിലേക്ക് പോയ വിമാനം 10000 അടി ഉയരത്തിൽ കാണാതായി. എസ്.ജെ 182 ബോയിങ്ങ് വിമാനമാണ് കാണാതായത്. 737-500 എന്ന ശ്രേണിയുള്ള വിമാനമാണിത്. പുറപ്പെട്ട് നാല് മിനിട്ടിനുള്ളിൽ വിമാനവും എയർ ട്രോഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മലേഷ്യയിലെ സുക്കർണോ എയർപോർട്ടിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ഫ്ലൈറ്റ് ട്രാക്കിങ്ങിൽ വിമാനം ജക്കാർത്തയുടെ വടക്കൻ തീരത്തായാണ് വിമാനത്തിന്റെ സ്ഥാനം കാണിക്കുന്നതെന്ന് അധികൃതർ പറയുന്നു.ശ്രീവിജയ എയറിന്റെ 27 വർഷം പഴക്കമുള്ള വിമാനങ്ങളിലൊന്നാണിത്. ആഭ്യന്തര സർവ്വീസുകൾ മാത്രം നടത്തുന്ന വിമാന കമ്പനികളിലൊന്നാണ് ശ്രീവിജയ.
ALSO READ: കാണാതായ വിമാനത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവാതെ മലേഷ്യ
This is what we know about Sriwijaya Air flight #SJ182 based on ADS-B data.
Route: Jakarta to Pontianak
Callsign: SJY182
Aircraft: Boeing 737-500, PK-CLC
Take off: 07:36 UTC
Highest altitude: 10,900 feet
Last altitude: 250 feet
Signal lost: 07:40 UTChttps://t.co/fNZqlIR2dz pic.twitter.com/CPzFJdsuJZ— Flightradar24 (@flightradar24) January 9, 2021
2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്നും ബീജിങ്ങിലേക്ക്(Beijing) പറന്നുയർന്ന എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനവും 239 യാത്രക്കാരും വിമാനജീവനക്കാരുമായി കാണാതായത്. വിമാനം വൈകാതെ സമുദ്രത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വ്യാപകമായ തിരച്ചിലുകള്‍ പിന്നീട് നടത്തിയെങ്കിലും ആരുടേയും മൃതദേഹ അവശിഷ്ടങ്ങള്‍ പോലും ലഭിച്ചില്ല.
ALSO READ:കാണാതായ മലേഷ്യന്‍ എംഎച്ച് 370 വിമാനത്തിന്‍റെതെന്ന് സംശയിക്കുന്ന രണ്ടു ഭാഗങ്ങള്‍ കൂടി ലഭിച്ചു
2014 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.14ന് Malasian എയര്‍ലൈന്‍സിന് എംഎച്ച് 370യുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. മലാക്ക കടലിടുക്കില്‍ വെച്ചായിരുന്നു ഇത്. ശുഭരാത്രി മലേഷ്യന്‍ ത്രീ സെവന്‍ സീറോ എന്നതായിരുന്നു വിമാനത്തില്‍ നിന്നും ലഭിച്ച അവസാന സന്ദേശം. ഇത് പൈലറ്റാണോ സഹ പൈലറ്റാണോ പറഞ്ഞതെന്ന് വ്യക്തമല്ല. ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടും വിമാനം ഏഴ് മണിക്കൂറോളം പറന്ന് ഇന്ധനം തീര്‍ന്ന ശേഷമാണ് കടലില്‍ പതിച്ചതെന്നാണ് നിഗമനം. ഇതാണ് തിരച്ചില്‍ വളരെയേറെ ദുഷ്‌കരമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക