Pakistan Earthquake: പാക്കിസ്ഥാനിലെ ഹർനായിയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു
Pakistan Earthquake: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ (Balochistan) പ്രവിശ്യയിലെ ഹർനായ് പ്രദേശത്ത് ശക്തമായ ഭൂചലനം (Pakistan Earthquake) അനുഭവപ്പെട്ടു, ഭൂചലനത്തിൽ കുറഞ്ഞത് 20 പേർ മരിക്കുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്ലാമാബാദ്: Pakistan Earthquake: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹർനായ് പ്രദേശത്ത് ഇന്ന് (October 7) രാവിലെ ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാൻ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് അപകടത്തിൽ ഇതുവരെ കുറഞ്ഞത് 20 പേർ കൊല്ലപ്പെടുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തി
ബലൂചിസ്ഥാൻ പ്രവിശ്യയിലെ (Balochistan Provinces) ക്വെറ്റ ജില്ലയിലെ ഹർനായ് പ്രദേശത്ത് പുലർച്ചെ 3.30 ഓടെയായിരുന്നു ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി അനുസരിച്ച് ഭൂചലനം റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: Lakhimpur Kheri violence: കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഭൂകമ്പത്തിന്റെ തീവ്രത വളരെ ശക്തമായിരുന്നു റിപ്പോർട്ട്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനുപുറമെ സമീപമുള്ള പല ജില്ലകളിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും തുടരുന്നു
ഇതുവരെ 15 മുതൽ 20 വരെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ ഉയരുമെന്നും ബലൂചിസ്ഥാൻ പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി മേധാവി AFP യോട് പറഞ്ഞിട്ടുണ്ട്.
ഭൂകമ്പത്തിന് ശേഷം ദുരിതാശ്വാസവും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ (Balochistan Provinces) ഹർനായിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഭൂകമ്പം സംഭവിക്കുന്നത്?
ഭൂമിക്കുള്ളിൽ നിരന്തരം കറങ്ങുന്ന 7 പ്ലേറ്റുകളുണ്ട്. ഈ പ്ലേറ്റുകൾ കൂടുതൽ കൂട്ടിമുട്ടുന്ന മേഖലയെ fault line എന്ന് വിളിക്കുന്നു. ആവർത്തിച്ചുള്ള കൂട്ടിയിടി കാരണം പ്ലേറ്റുകളുടെ കോണുകൾ വളയുന്നു.
Also Read: Horoscope 07 October: നവരാത്രിയുടെ ആദ്യ ദിവസം ഈ 5 രാശിക്കാർക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകും
മർദ്ദം വർദ്ധിക്കുമ്പോൾ പ്ലേറ്റുകൾ തകരുകയും താഴെയുള്ള ഊർജ്ജം പുറത്തേയ്ക്ക് വരാനുള്ള വഴി കണ്ടെത്തുന്നു. ഈ ഒരു അസ്വസ്ഥത ഫലമായാണ് ഭൂകമ്പം ഉണ്ടാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...