ബ്രിട്ടണ്‍: ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഓമന പേര് നല്‍കി മെഗന്‍ മാര്‍ക്കിളും ഹാരി രാജകുമാരനും!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാരിയുടെയും മെഗന്‍റെയും 'sussexroyal' എന്ന ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഓമന പേര് പുറത്തു വിട്ടിരിക്കുന്നത്. 


'ബേബി സസസ്' എന്നാണ് കുഞ്ഞിന് ഇരുവരും നല്‍കിയിരിക്കുന്ന ഓമന പേര്. 



ജനിക്കാന്‍ പോകുന്ന കുഞ്ഞിന് സമ്മാനങ്ങള്‍ അയക്കാതെ, ആ തുക കാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നു ദമ്പതികള്‍ നേരത്തെ അറിയിച്ചിരുന്നു.


ഇത് പ്രകാരം സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് പങ്കുവച്ച പോസ്റ്റിലാണ് ഓമന പേര് വെളിപ്പെടുത്തിയിരിക്കുന്നത്. 


ഓസ്‌ട്രേലിയന്‍ സന്ദര്‍ശം നടത്തുന്നതിനിടെയാണ് ഹാരി രാജകുമാരനും മെഗനും തന്‍റെ കുഞ്ഞ് അതിഥിതിയെ കാത്തിരിക്കുകയാണെന്ന വിശേഷം കൊട്ടാരം പുറത്തുവിട്ടത്.