Sydney: ദ്രുതഗതിയിൽ കോവിഡ് നിയന്ത്രണങ്ങൾ (Covid Restrictions) ഒഴിവാക്കുന്നതിന്റെ ആശങ്കകൾ നില നിൽക്കുമ്പോഴും ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിയ്ക്കാൻ ഒരുങ്ങുകയാണ് സിഡ്‌നി. പെട്ടന്ന് തന്നെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതങ്ങൾ ഉണ്ടാക്കുമെന്നും ജീവന് ആപത്താണെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

100 ദിവസങ്ങളൊളം നീണ്ട് നിന്ന ലോക്ഡൗൺ നിയന്ത്രണങ്ങളാണ് ഓസ്ട്രേലിയ ഇപ്പോൾ പിൻവലിക്കാൻ ഒരുങ്ങുന്നത്. ഈ ആഴ്ച ന്യൂ സൗത്ത് വെയിൽസ് അതിന്റെ പ്രായപൂർത്തിയായ ജനസംഖ്യയുടെ 70 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം  തിങ്കളാഴ്ച സ്റ്റേ-അറ്റ് ഹോം നിയന്ത്രണങ്ങൾ ഒഴിവാക്കും.


ALSO READ: Sputnik V Vaccine : സ്പുട്നിക് വാക്‌സിന്റെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങിയെന്ന് റഷ്യ


സിഡ്‌നിയിൽ താമസിച്ചിരുന്നവർക്ക് ആ പ്രദേശം വിട്ട് പുറത്തേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, എന്നാൽ ഇപ്പോൾ  ഒത്തുചേരലുകൾ, വിവാഹങ്ങൾ, ശവസംസ്കാരങ്ങൾ, പാർട്ടികൾ  എന്നിവയ്ക്കുള്ള അനുവദനീയമായ പരിധികൾ വർദ്ധിപ്പിക്കാൻ വ്യാഴാഴ്ച അധികാരികൾ തീരുമാനിച്ചു. ഇത്  ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷന്റെ (AMA) രൂക്ഷമായ പ്രതിഷേധത്തിന് കാരണമായിരുന്നു.


ALSO READ: Covid Delta Variant : കോവിഡ് ഡെൽറ്റ വകബേധം രൂക്ഷമാക്കുന്നു; ആഗോളത്തലത്തിൽ 5 മില്യൺ ആളുകൾ കോവിഡ് രോഗബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി


കോവിഡ് രോഗബാധ അരരോഗ്യ പ്രതിസന്ധിയോടൊപ്പം സാമ്പത്തിക പ്രതിസന്ധി കൂടിയാണെന്ന്  സ്റ്റേറ്റ് പ്രീമിയർ ഡൊമിനിക് പെറോട്ടറ്റ്  പറഞ്ഞു. അതിനാൽ തന്നെ രോഗബാധിതരുടെ എണ്ണം കുറയുന്നതിനനുസരിച്ച്  നിരവധി നിയന്ത്രണങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും  അദ്ദേഹം പറഞ്ഞു.


ALSO READ: Australia Travel Restrictions : കോവിഡ് 19: നവംബർ മാസം മുതൽ ഓസ്‌ട്രേലിയയിലെ യാത്ര വിലക്കുകളിൽ ഇളവുകൾ


ന്യൂ സൗത്ത് വെയിൽസിലെ പ്രതിദിന കോവിഡ് രോഗബാധ വെള്ളിയാഴ്ച 646 കേസുകളായി ഉയർന്നു, സിഡ്നിയിലെ ഭൂരിപക്ഷം വ്യാഴാഴ്ച 587 ആയി ഉയർന്നു. 90 ശതമാനത്തിനടുത്ത് 16 വയസ്സിന് മുകളിലുള്ള ആളുകളിൽ ആദ്യ ഡോസ് കുത്തിവയ്പ്പ് പൂർത്തിയായി കഴിഞ്ഞു. പതിനൊന്ന് പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.