Syria Civil War: `ഇരുണ്ട യുഗത്തിന് അന്ത്യം`; സിറിയ പിടിച്ച് വിമതർ, പ്രസിഡന്റ് അസദ് രാജ്യം വിട്ടു
Syria Civil War: സമാധനപരമായ ഭരണകൈമാറ്റത്തിന് തയാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാന്ധി അൽ ജലാലി അറിയിച്ചു.
ദമാസ്കസ്: ഏകാധിപത്യ ഭരണത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച് വിമതർ. തലസ്ഥാനമായ ദമാസ്കസിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അസദ് ഭരണകൂടത്തിൽ നിന്ന് സിറിയയെ മോചിപ്പിച്ചുവെന്ന് അവകാശപ്പെട്ട് വിമത സേന പ്രഖ്യാപനം നടത്തിയത്. ഹോംസ് നഗരം പൂർണമായും പിടിച്ചടക്കിയതിന് ശേഷമാണ് വിമതർ തലസ്ഥാനത്തേക്ക് കടന്നത്.
'ഇത് പുതിയൊരു തുടക്കത്തിന്റെ ആരംഭം, ഇരുണ്ട യുഗത്തിന്റെ അന്ത്യമെന്ന്' വിമത സൈന്യം ഹയാത് തഹ്‌രീർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതാവ് ടെലഗ്രാമിൽ കൂടി പ്രഖ്യാപിച്ചു.
Read Also: ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ!
അതേസമയം പ്രസിഡന്റ് ബഷർ അൽ അസദ് രാജ്യം വിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അവിടെപ്പോയെന്ന് സൂചനയില്ല.
സമാധനപരമായ ഭരണകൈമാറ്റത്തിന് തയാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാന്ധി അൽ ജലാലി അറിയിച്ചു. ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യുമെന്നും ജനങ്ങൾ തിരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ തയ്യാറാണെന്നും സിറിയൻ പ്രധാനമന്ത്രി അറിയിച്ചു.
സിറിയൻ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ച് പോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അസദിന്റെ 24 വർഷത്തെ ഭരണത്തിൽ നിന്ന് മുക്തി ലഭിച്ചതിന്റെ സന്തോഷത്തിൽ ജനങ്ങൾ ആഘോഷിക്കുന്നുവെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.