തായ്‌പേയ്: തായ്‌വാനിൽ തുടർ ഭൂചലനങ്ങൾ.  കിഴക്കൻ കൗണ്ടിയായ ഹുവാലീനിൽ ഇന്നലെ രാത്രിയും ഇന്ന് വെളുപ്പിനുമായി അനുഭവപ്പെട്ടത് ഒന്നും രണ്ടും അല്ല 80 ഭൂചലങ്ങളാണ്. ഇതിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉൾപ്പെടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംഘർഷം തുറന്ന പോരിലേക്ക്; ഇറാന് നേരെ മിസൈൽ തൊടുത്ത് ഇസ്രയേൽ


നേരത്തെ ഏപ്രിൽ 3 ന് ഹുവായിലുണ്ടായ ഭൂചലനത്തിൽ 14 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു ഒപ്പം നിരവധി നാശനഷ്ടങ്ങളും ഉണ്ടായി. അന്ന് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു നടന്നത്.  അതിന് ശേഷം ഇതുവരെ ആയിരത്തോളം തുടർ ഭൂചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. 


Also Read: ഹനുമാൻ ജയന്തിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ ഇന്ന് മിന്നിത്തിളങ്ങും!


ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടന്ന ഭൂചലനത്തിൽ തായ്‌പേയിൽ കെട്ടിടങ്ങൾ തകർന്നതായി റിപ്പോർട്ടുണ്ട് എങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.