മുല്ലാ അക്തർ മൻസൂര്‍ കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു
യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മുല്ലാ അക്തർ മൻസൂറിന്‍റെ മരണം താലിബാൻ സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബലൂചിസ്താൻ പ്രവിശ്യയിൽ വെച്ച് അദ്ദേഹത്തിൻെര കാറിന് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായത്. എന്നാൽ മൻസൂറിൻെറ മരണം താലിബാൻ നിഷേധിച്ചിരുന്നു. താലിബാൻ അഫ്ഗാൻ സമാധാന നീക്കങ്ങൾക്ക് മൻസൂർ തടസ്സമായിരുന്നുവെന്ന് യുഎസ്, അഫ്ഗാൻ സർക്കാരുകൾ വ്യക്തമാക്കി.
കാബൂൾ: യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മുല്ലാ അക്തർ മൻസൂറിന്‍റെ മരണം താലിബാൻ സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് ബലൂചിസ്താൻ പ്രവിശ്യയിൽ വെച്ച് അദ്ദേഹത്തിൻെര കാറിന് നേരെ അമേരിക്കൻ ആക്രമണം ഉണ്ടായത്. എന്നാൽ മൻസൂറിൻെറ മരണം താലിബാൻ നിഷേധിച്ചിരുന്നു. താലിബാൻ അഫ്ഗാൻ സമാധാന നീക്കങ്ങൾക്ക് മൻസൂർ തടസ്സമായിരുന്നുവെന്ന് യുഎസ്, അഫ്ഗാൻ സർക്കാരുകൾ വ്യക്തമാക്കി.
അതെ സമയം മുന്‍പ് പ്രസിഡന്റ് ഒബാമയുടെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് പെന്റഗന്‍ വക്താവ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു . ആക്രമണം നടത്തിയതായി സ്ഥിരീകരിചെങ്കിലും മന്‍സൂര്‍ കൊല്ലപ്പെട്ടോ ഇല്ലേ എന്ന്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ വാര്‍ത്തക്ക് സത്യമാണെന്ന് താലിബാന്‍ സ്ഥിരീകരിച്ചിരിക്കുന്നു.
മുന്‍പ് താലിബാൻ സ്ഥാപകനായ മുല്ല ഉമറിനെ സ്ഥാനത്ത് നിന്ന് നീക്കി മുല്ലാ അക്തർ മൻസൂർ നേതൃപദവി വഹിച്ചത് അഭിപ്രായ ഭിന്നതകൾക്കിടയാക്കിയിരുന്നു.പിൻഗാമിയായി മൗലവി ഹൈബതുല്ല അകുന്ദസാദയെ താലിബാൻ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് . എതിരഭിപ്രായങ്ങളില്ലാതെയായിരുന്നു പുതിയ നേതാവിനെ തെരഞ്ഞെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു .പുതിയ നേതാവ് ഹൈബതുല്ല അകുന്ദസാദ താലിബാൻ കോടതികളിലെ ന്യായാധിപനായി പ്രവർത്തിച്ചിരുന്നു. മുല്ലാ ഉമറിൻെറ മകൻ മുല്ലാ മുഹമ്മദ് യാകൂബിനെ സംഘടനയുടെ ഡെപ്യൂട്ടി തലവനായും നിയമിച്ചിട്ടുണ്ട്.