Afghanistan-Taliban: അഫ്ഗാന്‍ സ്ത്രീകളെ താലിബാന്‍ തീവ്രവാദികളെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോർട്ട്
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ താലിബാൻ തങ്ങളുടെ പോരാളികളെ കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോർട്ട്.
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ (Afghanistan) നഗരങ്ങൾ പിടിച്ചടക്കി കൊണ്ടിരിക്കുന്നതിനിടെ രാജ്യത്തെ സ്ത്രീകളെ താലിബാൻ (Taliban) തങ്ങളുടെ പോരാളികളെ കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പിടിച്ചെടുത്ത പ്രദേശങ്ങളിലുള്ള അഫ്ഗാന്‍ സൈനികരെ (Afghan Forces) താലിബാന്‍ തീവ്രവാദികള്‍ (Terrorists) കൊലപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാൻ ജനതയ്ക്ക് നേരെയും താലിബാൻ ആക്രമണം നടത്തുന്നുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ തലസ്ഥാനമായ കാബൂളിലേക്ക് പലായനം ചെയ്യുകയാണ്. അവിവാഹിതരായ സ്ത്രീകളെ തങ്ങളുടെ പോരാളികളെക്കൊണ്ട് താലിബാന്‍ ബലമായി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാൻ അവകാശപ്പെടുന്നു. ഇതിൽ സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും സൈനികരും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമായാണ് താലിബാന്റെ പ്രവര്‍ത്തനങ്ങളെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. പിടികൂടുന്ന സൈനികരെ താലിബാന്‍ വധിക്കുന്നതായി കാബൂളിലെ യുഎസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും യുദ്ധകുറ്റം ചുമത്തപ്പെടുമെന്നും യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.
അഫ്ഗാനിലെ 12 പ്രവിശ്യ തലസ്ഥാനങ്ങള്‍ ഇതിനോടകം കീഴടക്കിയ താലിബാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും (Kandahar) കീഴ്പ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് താലിബാൻ ഇക്കാര്യം അറിയിച്ചത്. കാണ്ഡഹാർ പൂർണമായും പിടിച്ചടക്കി മുജാഹിദുകൾ നഗരത്തിന്റെ രക്തസാക്ഷി സ്ക്വയറിലെത്തിയെന്നാണ് താലിബാൻ വക്താവ് ട്വിറ്ററിൽ കുറിച്ചരിക്കുന്നത്. അഫ്ഘാൻ സൈന്യത്തെ സർക്കാർ കാണ്ഡഹാർ നഗരത്തിന്റെ പുറത്തേക്ക് പിൻവലിക്കുകയും ചെയ്തു. കാണ്ഡഹാറിന് പുറമെ ഹേറാത്തും താലിബാൻ പിടിച്ചെടുത്തിട്ടുണ്ട്.
Also Read: Afghanistan - Taliban: താലിബാൻ ആക്രമണം, അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാർ മടങ്ങണമെന്ന് നിർദേശം
അതേസമയം പ്രശ്നത്തിൽ സമാധാനം സ്ഥാപിക്കാൻ അഫ്ഗാൻ സർക്കാർ ഒത്തുതീർപ്പ് നിർദേശം ഖത്തറിൽ നടക്കുന്ന ചർച്ചകളിൽ മുന്നോട്ട് വെച്ചു. വെടി നിർത്തലിന് താലിബാൻ തയ്യാറായൽ അഫ്ഗാന്റെ അധികാരം പങ്കിടാമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.
Also Read: Afghanistan ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടു
ഇത്തരത്തിൽ സ്ഥിതി തുടർന്നാൽ 90 ദിവസങ്ങൾക്കുള്ളിൽ കാബൂൾ പിടിച്ചെടുക്കാനും സാധ്യതയുണ്ടെന്നാണ് യുഎസ് ഇന്റലിജൻസ് (US Intelligence) റിപ്പോർട്ടിനെ ഉദ്ദരിച്ച് US ഡിഫെൻസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനോട് പറഞ്ഞത്. അഫ്ഗാനിസ്ഥാനിലെ കൂടുതൽ പ്രദേശങ്ങൾ താലിബാൻ തീവ്രവാദികൾ പിടിച്ചടക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. വ്യാഴാഴ്ച താലിബാൻ പിടിച്ചെടുത്ത ഗസ്നി പ്രവശ്യയിൽ നിന്ന് കാബൂളിലേക്ക് വെറും 150 കിലോമീറ്റർ ദൂരം മാത്രമെ ഉള്ളു. ഒരാഴ്ച കൊണ്ടാണ് താലിബാൻ തീവ്രവാദികൾ അഫ്ഘാനിസ്ഥാനിൽ പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...