Kabul:  അഫ്ഗാനിസ്ഥാനിലെ (Afganistan) മിക്ക പ്രവിശ്യകളും താലിബാൻ പിടിച്ചടക്കിയ സാഹചര്യത്തിൽ രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളിലേക്ക് (Kabul) അഭയാർത്ഥികൾ കൂട്ടപലായനം നടത്തുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ പൗരന്മാരെ തിരിച്ചെത്തിക്കാൻ യുഎസ് മറീനുകൾ രാജ്യത്തേക്ക് തിരിച്ചു. ബ്രിട്ടനും പൗരന്മാരെ തിരിച്ചെത്തിക്കാൻ സൈന്യത്തെ അയച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങൾ താലിബാൻ (Taliban) പിടിച്ചടക്കിയ സാഹചര്യത്തിൽ സർക്കാരിന്റെ അവസാന പിടിവള്ളിയാണ്  തലസ്ഥാന നഗരമായ കാബൂൾ. മറ്റ് പ്രദേശങ്ങളിൽ കാര്യമായ പ്രതിരോധം തീർക്കാൻ അഫ്ഗാൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. താലിബാൻ മുന്നിൽ അഫ്ഗാൻ സൈന്യം വളരെ പെട്ടന്ന് തന്നെ അടിയറവ് പറയുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.


ALSO READ: Afghanistan-Taliban : കാണ്ഡഹാറും ഹേറത്തും പിടിച്ചെടുത്ത് താലിബാൻ, കാബൂൾ ലക്ഷ്യം വെച്ച് താലിബാൻ തീവ്രവാദികൾ


കാബൂളിലേക്ക് പലായനം നടത്തുന്നത് കൂടാതെ അഫ്ഗാനിസ്ഥാനിൽ നിന്ന് നിരവധി പേർ അയൽരാജ്യമായി പാക്കിസ്ഥാനിലേക്കും കുടിയേറുന്നുണ്ട്. അതേസമയം രാജ്യത്ത് അതിരൂക്ഷമായ പട്ടിണിയാണ് ഇപ്പോൾ നേരിടുന്നതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.  ഇപ്പോൾ താലിബാൻ കാബൂൾ നഗരത്തിന് 50 കിലോമീറ്റെർ അകലെ മാത്രമാണെന്നത് ആശങ്ക  ഉയർത്തുണ്ട്.


ALSO READ:  Taliban - Afghanistan : താലിബാൻ കാബൂൾ 90 ദിവസങ്ങൾക്കുള്ളിൽ പിടിച്ചടക്കാൻ സാധ്യതയെന്ന് യുഎസ് ഇന്റലിജൻസ്


അമേരിക്കൻ എംബസ്സിയോട് എല്ലാ വിവരങ്ങളും രേഖകളും നശിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടിയും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതെ സമയം അഫ്ഗാനിസ്ഥാനിൽ (Afganistan) എത്തിയ 3000 അമേരിക്കൻ സൈനികർ എയർപോർട്ടിൽ സംരക്ഷം ചെയ്യുകയും പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.


ALSO READ: Afghanistan ധനമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന ഖാലിദ് പയേന്ദ രാജിവച്ച് രാജ്യം വിട്ടു


ബ്രിട്ടൻ, ജർമ്മനി, ഡെൻമാർക്ക്, സ്പെയിൻ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ എംബസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ പിൻവലിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.  താലിബാൻ പിടിച്ചെടുത്ത പ്രദേശങ്ങളിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന  വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും ഇത് വളരെയധികം അസ്വസ്ഥത ഉണ്ടാകുന്നുണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.