കാബൂൾ: താലിബാൻ (Taliban) ഭീകരർ ​ഗർഭിണിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബനൂ നെ​ഗർ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽവച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി തവണ തലയിലേക്ക് വെടിയുതിർത്തു. മുഖം വികൃതമാക്കിയതായും പ്രാദേശിക മാധ്യമങ്ങൾ വാർത്ത നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖോർ പ്രവിശ്യയിലെ പൊലീസ് ഓഫീസറായിരുന്നു ബാനു നെഗർ എന്നാണ് വ്യക്തമാകുന്നത്.


ALSO READ: Afghanistan : പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മുന്നണി


താലിബാൻ തീവ്രവാദികൾ വീട്ടിൽ കയറി കുട്ടികളുടെ മുന്നിൽ വച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ആരോടും പകവീട്ടില്ലെന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയത്. എന്നാൽ താലിബാൻ പകവീട്ടുമെന്ന തരത്തിൽ കാബൂൾ പിടിച്ചതിന് പിന്നാലെ തന്നെ അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് താലിബാന്റെ നിലപാട്. താലിബാൻ ഇക്കാര്യം നിഷേധിച്ചു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും താലിബാൻ വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.