Afghanistan: വധശിക്ഷയും അംഗവിച്ഛേദനവും ഉൾപ്പെടെയുള്ള ക്രൂരമായ ശിക്ഷാ രീതികൾ നടപ്പാക്കുമെന്ന് മുല്ലാ നൂറുദ്ദീൻ തുറാബി
അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ, മുല്ലാ നൂറുദ്ദീൻ തുറബി താലിബാന്റെ വധശിക്ഷയ്‌ക്കെതിരായ വാദം തള്ളിക്കളഞ്ഞു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ (Afghanistan) വധശിക്ഷയും അംഗവിച്ഛേദനവും ഉൾപ്പെടെയുള്ള ക്രൂരമായ ശിക്ഷാ രീതികൾ നടപ്പാക്കുമെന്ന് താലിബാന്റെ (Taliban) സ്ഥാപകരിലൊരാളും ഇസ്ലാമിക് നിയമത്തിന്റെ കർക്കശമായ വ്യാഖ്യാനത്തിന്റെ മുഖ്യ നിർവ്വഹകനുമായ മുല്ലാ നൂറുദ്ദീൻ തുറാബി വ്യക്തമാക്കി. അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ, മുല്ലാ നൂറുദ്ദീൻ തുറബി താലിബാന്റെ വധശിക്ഷയ്‌ക്കെതിരായ വാദം തള്ളിക്കളഞ്ഞു.
ഞങ്ങൾ ഇസ്ലാമിനെ പിന്തുടരുകയും ശരീഅത്ത് നിയമങ്ങൾ പാലിക്കുകയും ചെയ്യും. മറ്റുള്ള രാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ അഫ്ഗാൻ ഇടപെടുന്നില്ല. ഇത് തിരിച്ചും പാലിക്കപ്പെടണം. വീഡിയോ, മൊബൈൽ ഫോണുകൾ പോലുള്ള സാങ്കേതിക മാറ്റങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, താലിബാൻ നേതാക്കൾ ആഴത്തിലുള്ള യാഥാസ്ഥിതികമായ ചിന്താഗതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് തുറബിയുടെ അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടി.
ALSO READ: Israel: അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് ചാടിയ മുഴുവൻ പേരെയും പിടികൂടി
അറുപതുകാരനായ തുറബി, താലിബാന്റെ മുൻ ഭരണകാലത്ത്നീ തിന്യായ മന്ത്രിയും, മതപരമായ പോലീസ്, പ്രൊപഗേഷൻ ഓഫ് വൈറ്റ് ആൻഡ് പ്രിവൻഷൻ മന്ത്രാലയത്തിന്റെ തലവനുമായിരുന്നു. അക്കാലത്ത്, കാബൂളിലെ സ്പോർട്സ് സ്റ്റേഡിയത്തിലോ വിശാലമായ ഈദ് ഗാഹ് പള്ളിയുടെ പരിസരത്തോ നടന്ന താലിബാൻ ശിക്ഷകളെ ലോകം അപലപിച്ചിരുന്നു.
ശിക്ഷിക്കപ്പെട്ട കൊലപാതകികളുടെ വധശിക്ഷ തലയിൽ വെടിയുതിർത്താണ് നടപ്പാക്കിയിരുന്നത്. ഇരയുടെ കുടുംബം നഷ്ടപരിഹാരം കൈപ്പറ്റി പ്രതിയെ ജീവിക്കാൻ അനുവദിക്കാമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. കുറ്റവാളികളായ കള്ളന്മാരുടെ ഒരു കൈ വെട്ടിയെടുക്കലായിരുന്നു ശിക്ഷ. ഹൈവേ കവർച്ചയ്ക്ക് ശിക്ഷിക്കപ്പെട്ടവരുടെ ഒരു കയ്യും കാലും മുറിച്ച് മാറ്റിയിരുന്നു. ചിലപ്പോഴെല്ലാം വിചാരണകളും ശിക്ഷകളും പരസ്യമായിരുന്നു.
ഇത്തവണ സ്ത്രീകൾ ഉൾപ്പെടെയുള്ള ന്യായാധിപന്മാർ കേസുകളിൽ വിധി പറയുമെന്നും എന്നാൽ അഫ്ഗാനിസ്ഥാനിലെ നിയമങ്ങളുടെ അടിസ്ഥാനം ഖുറാനായിരിക്കുമെന്നും തുറബി പറഞ്ഞു. "സുരക്ഷയ്ക്കായി കൈകൾ മുറിക്കുന്നത് വളരെ അത്യാവശ്യമാണ്," അദ്ദേഹം പറഞ്ഞു, ശിക്ഷകൾ പരസ്യമായി നടപ്പാക്കണമോയെന്നത് സംബന്ധിച്ച് മന്ത്രിസഭ പഠിക്കുകയാണെന്നും ഇക്കാര്യത്തിൽ ഒരു നയം ഉടൻ രൂപീകരിക്കുമെന്നും തുറബി പറഞ്ഞു.
1980കളിൽ സോവിയറ്റ് സൈന്യവുമായുള്ള പോരാട്ടത്തിൽ തുറബിയുടെ ഒരു കാലും ഒരു കണ്ണും നഷ്ടപ്പെട്ടു. പുതിയ താലിബാൻ സർക്കാരിന് കീഴിൽ തുറബിക്ക് ജയിലുകളുടെ ചുമതലയാണ് നൽകിയത്. മുൻ താലിബാൻ ഭരണകാലത്ത്, ഏറ്റവും ക്രൂരവും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമം നടപ്പാക്കിയിരുന്ന ഒരാളായിരുന്നു തുറബി. എല്ലാ സർക്കാർ ഓഫീസുകളിലും പുരുഷന്മാർ തലപ്പാവ് ധരിക്കണമെന്ന് ആവശ്യപ്പെട്ടു, താടികൾ മുറിച്ച പുരുഷന്മാരെ പതിവായി മർദിച്ചു, സ്പോർട്സ് നിരോധിച്ചു തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കിയത് തുറബി അധികാരത്തിലുരുന്നപ്പോഴായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...