കാബൂൾ: അഫ്​ഗാനിസ്ഥാനിലെ സ്വകാര്യ സർവകലാശാലകളില്‍ (University) പഠിക്കുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗരേഖ പുറത്തിറക്കി താലിബാന്‍. വിദ്യാർഥിനികള്‍ നിർബന്ധമായും മുഖം മറയ്ക്കണമെന്നും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറ വേണമെന്നും മാർഗരേഖയില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൺകുട്ടികളെയും പെൺകുട്ടികളേയും വേർതിരിച്ച് ക്ലാസ്സുകളിൽ ഇരുത്തണം. ഇടയിൽ ഒരു മറയുണ്ടായിരിക്കണം. പെൺകുട്ടികളെ സ്ത്രീകളായ അധ്യാപകർ മാത്രമേ പഠിപ്പിക്കാൻ പാടുള്ളു. അത്തരത്തിൽ യോഗ്യരായ സ്ത്രീ അധ്യാപകരെ കിട്ടിയില്ലെങ്കിൽ പ്രായമായ നല്ല സ്വഭാവമുള്ള പുരുഷ അധ്യാപകരെ നിയമിക്കാം.


ALSO READ: Afghanistan : പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മുന്നണി


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ കോളേജിൽ ഉണ്ടായിരിക്കണം. ആൺകുട്ടികളേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് തന്നെ പെൺകുട്ടികളെ വീടുകളിലേക്ക് വിടണം. ആൺകുട്ടികളുമായി ഇടകലരുന്ന യാതൊരു സാഹചര്യവും കോളേജുകളിൽ ഉണ്ടായിരിക്കരുതെന്നും താലിബാൻ മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.


അതേസമയം, താലിബാൻ പകപോക്കൽ നടപടികൾ ആരംഭിച്ചതായാണ് അഫ്​ഗാനിസ്ഥാനിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ. ​ഗർഭിണിയായ പൊലീസ് ഉദ്യോ​ഗസ്ഥയെ താലിബാൻ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി. മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയതായും ഭർത്താവിന്റെയും കുട്ടികളുടെയും മുന്നിൽ വച്ചാണ് പൊലീസ് ഉദ്യോ​ഗസ്ഥയെ കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.


ALSO READ: Afganistan : പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന് താലിബാൻ; വാദം തള്ളി പ്രതിരോധ മുന്നണി നേതാക്കൾ


അതേസമയം, പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് ദേശിയ പ്രതിരോധ മുന്നണി അറിയിച്ചു. 1000  തീവ്രവാദികളെ പിടികൂടിയിട്ടുണ്ടെന്നും മുന്നണി അറിയിച്ചു. ചിലർ സ്വയം കീഴടങ്ങുകയായിരുന്നുവെന്ന്  ദേശീയ പ്രതിരോധ മുന്നണി വക്താവ് ഫഹിം ദഷ്ടി അറിയിച്ചു.


നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് പഞ്ച്ഷീർ. അന്തരിച്ച മുൻ അഫ്ഗാൻ ഗറില്ലാ കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദാണ് മുന്നണിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അഫ്​ഗാൻ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹും മുന്നണിയുടെ നേതൃസ്ഥാനത്തുണ്ട്. പഞ്ച്ഷീറിലെ അഞ്ച് ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിരോധ സേന താലിബാന്റെ അവകാശവാദം തള്ളി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.