Afganistan : പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന് താലിബാൻ; വാദം തള്ളി പ്രതിരോധ മുന്നണി നേതാക്കൾ

1996 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോഴും പഞ്ച്ഷീർ പിടിച്ചടക്കാൻ താലിബാന് സാധിച്ചിരുന്നില്ല,  

Written by - Zee Malayalam News Desk | Last Updated : Sep 4, 2021, 01:10 PM IST
  • എന്നാൽ പഞ്ച്ഷീര്‍ ഇനിയും താലിബാൻ പിടിച്ചടക്കിയിട്ടില്ലെന്ന് പ്രതിരോധ മുന്നണി നേതാക്കൾ അറിയിച്ചിട്ടുണ്ട്.
  • കാബൂളിലുടനീളം വെടിവയ്പ്പിന്റെ ശബ്ദങ്ങൾ മുഴക്കുകയും ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ പഞ്ച്ഷീർ കീഴടക്കിയതായി പറയുകയും ചെയ്തിട്ടുണ്ട്.
  • എന്നാൽ ഇത് സത്യമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
  • 1996 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോഴും പഞ്ച്ഷീർ പിടിച്ചടക്കാൻ താലിബാന് സാധിച്ചിരുന്നില്ല,
 Afganistan : പഞ്ച്ഷീര്‍ പിടിച്ചടക്കിയെന്ന് താലിബാൻ; വാദം തള്ളി  പ്രതിരോധ മുന്നണി നേതാക്കൾ

Kabul : വെള്ളിയാഴ്ചയോടെ പഞ്ച്ഷീര്‍ (Panjshir) താഴവര പിടിച്ചടക്കിയെന്ന് 3 താലിബാൻ (Taliban) വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ പഞ്ച്ഷീര്‍ ഇനിയും താലിബാൻ പിടിച്ചടക്കിയിട്ടില്ലെന്ന് പ്രതിരോധ മുന്നണി നേതാക്കൾ അറിയിച്ചിട്ടുണ്ട്. കാബൂളിലുടനീളം  വെടിവയ്പ്പിന്റെ ശബ്ദങ്ങൾ മുഴക്കുകയും ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ പഞ്ച്ഷീർ കീഴടക്കിയതായി പറയുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇത് സത്യമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. 1996 നും 2001 നും ഇടയിലുള്ള കാലഘട്ടത്തിൽ താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയപ്പോഴും പഞ്ച്ഷീർ പിടിച്ചടക്കാൻ താലിബാന് സാധിച്ചിരുന്നില്ല,  പഞ്ച്ഷീർ വിട്ടുകൊടുത്തിട്ടില്ലെന്ന് പ്രതിപക്ഷ ശക്തികളുടെ നേതാക്കളിൽ ഒരാളായ മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് പറഞ്ഞു. 

ALSO READ: Afganistan - Taliban : അഫ്ഗാനിസ്ഥാനെ ഇനി മുതൽ താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ നയിക്കും

ഞങ്ങൾ വളരെ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണെന്നും താലിബാൻ തങ്ങളെ തകര്ക്കാൻ ശ്രമിച്ച് കൊണ്ടിരികയാണെന്നും അദ്ദേഹം പറഞ്ഞു.  എന്നാൽ തങ്ങൾ നന്നായി തന്നെ പ്രതിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു. പഞ്ച്ഷീറിന്റെ പതനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും മറ്റ് പ്രതിരോധ നേതാക്കളും തള്ളിക്കളഞ്ഞു.

ALSO READ: Taliban: ചൈന അഫ്ഗാനിസ്ഥാനിൽ എംബസി നിലനിർത്തുമെന്ന് താലിബാൻ, അഫ്​ഗാനിൽ സർക്കാർ പ്രഖ്യാപനം ഇന്നുണ്ടായേ

അഫ്ഗാനിസ്ഥാനിലെ ജനങ്ങളും, അഫ്ഗാൻ സായുധ സേനയിലെ മുൻ അംഗങ്ങളുമാണ് ഇപ്പോൾ താലിബാനെതിരേ പ്രതിരോധം ഏർപ്പെടുത്തുന്നത്. രാജ്യത്ത് വൻ ക്ഷാമമാണ് ഇപ്പോൾ നേരിടുന്നതെന്നും ഭക്ഷ്യ വസ്തുക്കൾക്ക് അടക്കം ക്ഷാമം നേരിടുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ അവസ്ഥയിൽ ഐക്യ രാഷ്ട്ര സഭയും വിദേശം രാഷ്ട്രങ്ങളും ഇടപെടണമെന്ന്  മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ്    മുൻ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ്  ആവശ്യപ്പെട്ടു.

ALSO READ: Joe Biden: 'ഏറ്റവും മികച്ച തീരുമാനം', സേനാ പിന്മാറ്റത്തിൽ പ്രതികരണവുമായി ജോ ബൈഡൻ

അതേസമയം താലിബാൻ (Taliban)പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനിലെ (Afganistan) പുതിയ സർക്കാരിനെ  താലിബാന്റെ സഹസ്ഥാപകനായ മുല്ല ബരാദർ നയിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താലിബാൻ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നത് പുതിയ സർക്കാരിനെ പ്രാബല്യത്തിൽ കൊണ്ട് വരുന്നതിലാണ്. 

അഫഗാനിസ്ഥാൻ (Afganistan)കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും, കടുത്ത വരൾച്ച ഉണ്ടായിരിക്കുന്ന സാഹചര്യത്തിലും പുതിയ സർക്കാർ നിലവിൽ വരേണ്ടത് അത്യാവശ്യമാണ്. അതുകൂടാതെ ഇപ്പോൾ നടൻ സംഘർഷാവസ്ഥയുടെ ഭാഗമായി 240,000 ഓളം അഫ്ഗാനികൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതും രാജ്യത്തെ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News