Afghanistan: ആയിരക്കണക്കിന് ലിറ്റര്‍ മദ്യം  കാബൂളില്‍  നദിയില്‍ ഒഴുക്കി താലിബാന്‍ ഭരണകൂടം.  അഫ്ഗാനിസ്ഥാൻ ഇന്‍റലിജൻസ് ഏജന്‍റുമാരുടെ സംഘമാണ് മദ്യം പിടിച്ചെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യ തലസ്ഥാനത്ത് റെയ്ഡിനിടെ പിടികൂടിയ വീപ്പകളിൽ നിറച്ച മദ്യം  ഉദ്യോഗസ്ഥര്‍ പുഴയിലേക്ക് ഒഴുക്കുന്ന വീഡിയോയും ഇതുമായി ബന്ധപ്പെട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസ് ( General Directorate of Intelligence - GDI) പുറത്തുവിട്ടിട്ടുണ്ട്. 


അഫ്ഗാനിസ്ഥാനില്‍ പുതുതായി അധികാരത്തില്‍ എത്തിയ താലിബാന്‍ ഭരണകൂടം മദ്യവിൽപ്പനയ്‌ക്കെതിരെ തുടർച്ചയായി കർശന നടപടികള്‍ സീകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 


വീഡിയോയില്‍ മുസ്ലീങ്ങള്‍  മദ്യം നിര്‍മ്മിക്കുന്നതില്‍നിന്നും  അത്  ഉപയോഗിക്കുന്നതില്‍നിന്നും വിട്ടു നില്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.  തലസ്ഥാനത്തിന്‍റെ  ഏത് ഭാഗത്താണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി മദ്യം പിടിച്ചെടുത്തതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഈ ഓപ്പറേഷനിലൂടെ  മൂന്ന് മദ്യവിൽപ്പനക്കാരെ അറസ്റ്റ് ചെയ്തതായി ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



അഷ്‌റഫ് ഗനി സര്‍ക്കാരിന്‍റെ കാലത്തും അഫ്ഗാനിസ്ഥാനില്‍ മദ്യം  വില്‍പ്പനയും ഉപഭോഗവും നിഷിധമായിരുന്നു.  എന്നാല്‍,  കഴിഞ്ഞ ആഗസ്റ്റില്‍  അധികാരം പിടിച്ചെടുത്തതിന് ശേഷം   താലിബാന്‍ ഈ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിയ്ക്കുകയാണ്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.