ന്യൂ ഡൽഹി : നിരവധി ഇന്ത്യൻ ആരാധകരുള്ള ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കില്ലി പോളിന് അഞ്ജാതരുടെ ആക്രമണം. അഞ്ച് പേർ ചേർന്നുള്ള അഞ്ജാത സംഘം ടാൻസാനിയൻ സോഷ്യൽ മീഡിയ താരത്തെ കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്വയരക്ഷാർഥം ആക്രമണത്തെ പ്രതിരോധിച്ച സോഷ്യൽ മീഡിയ താരം അക്രമികൾക്ക് നേരെ തിരിച്ചടിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്ക് ആക്രമണം ഉണ്ടായതായി കില്ലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ തന്റെ വലത് കൈയ്ക്ക് പരിക്കേൽക്കുകയും 5 സ്റ്റിച്ചിടുകയും ചെയ്തു എന്ന് സോഷ്യൽ മീഡിയ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പ്രതിരോധ ആക്രമണത്തെ തുടർന്ന അക്രമകൾ ഓടി രക്ഷപ്പെടുകയും ചെയ്തുയെന്ന് താരം അറിയിച്ചു. എല്ലാവരും തനിക്ക് പ്രാർഥിക്കണമെന്നും കില്ല ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെ അറിയിക്കുകയും ചെയ്തു. 



ALSO READ : Viral Video: അല്ലു അർജുന്‍റെ 'പുഷ്പ' ഡയലോഗുമായി കിലി പോൾ, അമ്പരന്ന് ആരാധകര്‍, വീഡിയോ വൈറല്‍


ഇന്ത്യൻ സിനിമകളിലെ ഗാനങ്ങളും മറ്റ് ഡയലോഗുകളും അനുകരിക്കുന്ന താരത്തിന് ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമീഷൻ കില്ലി പോളിനെ ആദരിക്കുകയും ചെയ്തിരുന്നു.



സഹോദരി നീമാ പോളിനോടൊപ്പമുള്ള റീൽസ് വീഡിയോകളാണ് കില്ലി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കാറുള്ളത്. 3.6 മില്യൺ ഫോളോവേഴ്സാണ് കില്ലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനുള്ളത്. അതിലേറെയുള്ള ഇന്ത്യക്കാരാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.