Viral Video: അല്ലു അർജുന്‍റെ 'പുഷ്പ' ഡയലോഗുമായി കിലി പോൾ, അമ്പരന്ന് ആരാധകര്‍, വീഡിയോ വൈറല്‍

അങ്ങകലെ ടാന്‍സാനിയയില്‍ നിന്നും ബോളിവുഡിന്  അടുത്തിടെ രണ്ട്  ആരാധകരെ ലഭിച്ചു. ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും സഹോദരി നീമ പോളുമാണ് ഇവര്‍.  ബോളിവുഡിലെ പുുതിയ ചര്‍ച്ചാവിഷയമാണ് ഇരുവരും.

Written by - Zee Malayalam News Desk | Last Updated : Jan 20, 2022, 09:04 PM IST
  • ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ചുണ്ടനക്കി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന കിലി പോളും സഹോദരി നീമ പോളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്
Viral Video: അല്ലു അർജുന്‍റെ 'പുഷ്പ' ഡയലോഗുമായി കിലി പോൾ, അമ്പരന്ന് ആരാധകര്‍, വീഡിയോ വൈറല്‍

Viral Video: അങ്ങകലെ ടാന്‍സാനിയയില്‍ നിന്നും ബോളിവുഡിന്  അടുത്തിടെ രണ്ട്  ആരാധകരെ ലഭിച്ചു. ടാന്‍സാനിയന്‍ സഹോദരങ്ങളായ കിലി പോളും സഹോദരി നീമ പോളുമാണ് ഇവര്‍.  ബോളിവുഡിലെ പുുതിയ ചര്‍ച്ചാവിഷയമാണ് ഇരുവരും.

ഹിന്ദി ഗാനങ്ങള്‍ക്കൊപ്പം ചുണ്ടനക്കി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഇവര്‍ ഇപ്പോള്‍ സോഷ്യല്‍  മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വീഡിയോ വളരെ പെട്ടന്നാണ് വൈറലാകുന്നത്. ഇന്ത്യയില്‍ ഇരുവര്‍ക്കും ഏറെ ആരാധകരാണ് ഉള്ളത്. 

നിരവധി ബോളിവുഡ് ഗാനങ്ങളും  നൃത്ത രംഗങ്ങളും ഇവര്‍ വീഡിയോയാക്കിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ഇവരുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി പേര്‍ ഇവരുടെ വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

 ജനപ്രിയ ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ചുണ്ടനക്കിയും നൃത്തം ചെയ്തും അദ്ദേഹം വളരെ പെട്ടെന്നാണ് ഇന്ത്യയിൽ ഒരു വൈറൽ സെൻസേഷനായി മാറിയത്.

Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം

2021 ലെ ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രമായ 'പുഷ്പ' യോട്  കിലിയ്ക്ക് പ്രത്യേക താൽപ്പര്യമാണ്.  അതിലെ 'സാമി സാമി', 'ഊ അന്തവ' തുടങ്ങിയ ഗാനങ്ങളുടെ വീഡിയോ അദ്ദേഹം ചെയ്തിരുന്നു.  

ഇപ്പോള്‍ കിലിയുടെ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍  വൈറലാകുകയാണ്. പുഷ്പ സിനിമയിലെ അല്ലു അർജുന്‍റെ ശക്തമായ ഡയലോഗുമായാണ് കിലിയുടെ വരവ്.

വീഡിയോ കാണാം.:-

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kili Paul (@kili_paul)

ചിത്രത്തിലെ അല്ലു അർജുന്‍റെ പ്രശസ്തമായ ഡയലോഗ്  കിലി പോൾ ആവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം. “പുഷ്പ നാം സുന്‍കര്‍ പുഷ്പം സംചാ ക്യാ? ഫ്ലവർ നഹി, ഫയർ ഹേ ഭായ്, ജുകുംഗ നഹി" 

ഒരു ദിവസം മുന്‍പ് എത്തിയ വീഡിയോ ഇതിനോടകം വൈറലാണ്.  വീഡിയോയ്ക്ക് ഇതുവരെ 
16 ലക്ഷത്തിലധികം  ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.  കിലിയുടെ അതിശയകരമായ അഭിനയ പാടവത്തെ പ്രശംസിച്ചവര്‍ ഏറെയാണ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News