ഇസ്ലാമാബാദ് ;  വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ ടീച്ചറെ പാകിസ്താനില്‍ ജീവനോടെ തീകൊളുത്തികൊന്നു. പാകിസ്താനിന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് സംഭവം. പതിനെട്ടുകാരിയായ മരിയ അബ്ബാസിയാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അധ്യാപികയായ മാരിയ സദഖാതിനോട് അവര്‍  ജോലി ചെയ്യന്ന സ്കൂളിന്‍റെ  ഉടമസ്ഥന്‍റെ മകനാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.  .


COMMERCIAL BREAK
SCROLL TO CONTINUE READING

 കഴിഞ്ഞ ഞായറാഴ്ച്ച അധ്യാപികയുടെ വീട്ടിലത്തെിയ ഒരു സംഘം യുവാക്കള്‍ പെട്രോള്‍ ഒഴിച്ച ശേഷം യുവതിയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഈ സമയം മരിയയുടെ അഞ്ച് വയസ് പ്രായമുള്ള സഹോദരി മാത്രമായിരുന്നുവീട്ടിലുണ്ടായിരുന്നത്.  മാതാപിതാക്കള്‍ ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കടെുക്കാന്‍ പോയതായിരുന്നു. മാതാപിക്കള്‍ മടങ്ങിയത്തെിയപ്പോള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് കിടക്കുന്ന മരിയയേയാണ് കണ്ടത്. ഉടന്‍ തന്നെ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


എന്നാല്‍  85 ശതമാനം പൊള്ളലേറ്റ  മരിയ ബുധനാഴ്ചയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ശരിയായ രീതിയിലുളള ചികില്‍സ കിട്ടിയില്ലെന്ന് മാരിയയുടെ കുടുംബം ആരോപിക്കുന്നു.