സ്യൂഡാസ്‌വാറസ്: മെക്സിക്കോയിലെ സ്യൂഡാസ്‌വാറസ് ജയിലിലുണ്ടായ വെടിവെപ്പിൽ 14 പേര് കൊല്ലപ്പെട്ടു. 10 സുരക്ഷാ ഗാർഡും 4 ജയിൽ പുള്ളികളുമാണ് മരണമടഞ്ഞത്. കുടുംബാംഗങ്ങളെ കാണാൻ കുടുംബം എത്തിയ സമയത്തായിരുന്നു അപകടം സംഭവിച്ചത്.  രാവിലെ ഏതാണ്ട് 7 മണിയോടെയായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം 


പെനിറ്റൻഷ്യറി സെന്ററിൽ വാഹനങ്ങളിൽ എത്തിയ തോക്കുധാരികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനിടയിൽ 24 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു.  തോക്കുമായി ജയിലിൽ എത്തിയവരാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. ആയുധധാരികളായ അക്രമികൾ എത്തിയത് സുരക്ഷാ കവചിത വാഹനങ്ങളിലാണ്. ഇവർ ജയിലിൽ വെടിവയ്പ്പ് നടത്തുന്നതിന് മുൻപ് ബൊളിവാർഡിന് സമീപമാ മുനിസിപ്പൽ പൊലീസിന് നേരെയും വെടിയുതിർത്തിരുന്നു.  ഇവർ പിന്തുടർന്ന് പോലീസ് നാലുപേരെ പിടികൂടിയിരുന്നുവെന്നാണ് റിപ്പോർട്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.