യുപി: Road Accident In UP: ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ കാർ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടക്കമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതിന് പുറമെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Hathras, UP | 3 people died & 3 were injured after a collision b/w a Maruti Bolero car & a tractor. The injured were referred to Aligarh Medical college. The deceased were identified & their families have been informed. The accident might have happened due to fog:A Verma, DM(1.1) pic.twitter.com/vyyvh0MzHg
— ANI UP/Uttarakhand (@ANINewsUP) January 1, 2023
അപകടം നടന്നത് മഥുര-ബറേലി റോഡിൽ മുർസാനിലെ ഹത്രാസിലാണ് . ബങ്കെ ബിഹാരി ക്ഷേത്രം ദർശനം കഴിഞ്ഞ് വൃന്ദാവനിൽ നിന്ന് മടങ്ങുകയായിരുന്ന ആറു പേർ അടങ്ങുന്ന സംഘം സഞ്ചാരിച്ച ബൊലേറോ കാർ മുർസാനിൽ ട്രാക്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഹർഷ് ചൗധരി, ദീപക്, കൃഷ്ണ എന്നിവരാണ് മരിച്ചത്. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടം ഉണ്ടായത്.
ബൊലേറോ കാറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും. പരിക്കേറ്റവരെ അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും. വിവരം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഹത്രാസ് ഡിഎം അർച്ചന വർമ എഎൻഐയോട് പറഞ്ഞു.
मुख्यमंत्री जी ने घायलों को तत्काल अस्पताल पहुंचाकर जिला प्रशासन के अधिकारियों को उनके समुचित उपचार के निर्देश दिए हैं और उनके शीघ्र स्वस्थ होने की भी कामना की है।
साथ ही जिलाधिकारी एवं पुलिस के वरिष्ठ अधिकारियों को मौके पर जाकर राहत कार्य कराने के निर्देश दिए हैं।
— CM Office, GoUP (@CMOfficeUP) January 1, 2023
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ നൽകണമെന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...