ബ്രസല്‍സ്: പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശന്‍വുമായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരവാദ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയ അംഗങ്ങള്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. 


ഇന്ത്യയിലേക്ക് ഭീകരവാദികളെത്തുന്നത് ചന്ദ്രനില്‍ നിന്നുമല്ലെന്നും അയല്‍ രാജ്യത്ത് നിന്നുമാണെന്നായിരുന്നു വിമര്‍ശനം. 


കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച അംഗങ്ങള്‍ പാക്കിസ്ഥാന്‍ നിലപാടില്ലാത്ത രാജ്യമാണെന്നും വിമര്‍ശനമുന്നയിച്ചു. 


ഇന്ത്യയിലും ജമ്മുവിലും നടക്കുന്ന ഭീകരാക്രമണങ്ങളെ പരിശോധിക്കണമെന്നും ഇന്ത്യയെ പിന്തുണയ്ക്കണമെന്നു൦ പോളണ്ടില്‍നിന്നുള്ള പ്രതിനിധി റൈസാര്‍ഡ് സാര്‍നെക്കി പറഞ്ഞു.


ലോകത്തിലെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നുവെന്ന് ഇറ്റലിയിലെ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി(ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ്‌സ്) അംഗമായ ഫുല്‍വിയോ മാര്‍ട്ടുസെല്ലോ  പറഞ്ഞു. 


യൂറോപ്പില്‍ നീചമായ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരവാദികള്‍ പദ്ധതി തയ്യാറാക്കുന്നയിടമാണ് പാക്കിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു.