ടെക്സസിൽ സ്കൂളിൽ വെടിവെയ്പ്പ് നടത്തുന്നതിന് മുമ്പ് അക്രമി  മുത്തശ്ശിയെ വെടിവെച്ച് പരിക്കേൽപ്പിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. 18 വയസ്സുക്കാരനായ സാൽവദോർ റാമോസാണ് വെടിവെപ്പ് നടത്തിയത്, വെടിവെപ്പിനെ തുടർന്ന് 22 പേർ മരണപ്പെട്ടിരുന്നു. 19 കുട്ടികളും 3 സ്കൂൾ ജീവനക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ആക്രമണത്തിൽ പരിക്കേറ്റ മറ്റ് വിദ്യാർഥികൾ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമിയും മരണപ്പെട്ടു. മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് സാൽവദോർ റാമോസ് മുത്തശ്ശി യ്ക്ക് നേരെ വെടിയുതിർത്തത്. വെടിയേറ്റ മുത്തശ്ശിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 66 ക്കാരിയായ മുത്തശ്ശി ഗുരുതരസ്ഥയിലാണെന്നും, കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്നും  ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയിലെ ഉദ്യോഗസ്ഥ എറിക്ക് എസ്ട്രാഡ പറഞ്ഞു. 


ALSO READ: Texas School Shooting: ടെക്സസിലെ പ്രൈമറി സ്‌കൂളിൽ വെടിവെപ്പ്; 18 വിദ്യാർത്ഥികളടക്കം 21 പേർ കൊല്ലപ്പെട്ടു


മുത്തശ്ശിയെ വെടിവെച്ചതിന് ശേഷം ബുള്ളെറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചാണ് റാമോസ് സ്കൂളിൽ എത്തിയത്. സ്കൂളിലെത്തിയെ റാമോസിനെ അവിടെയുള്ള ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. യുഎസ് സമയം രാവിലെ 11. 30 യോടെ വെടിയുതിർക്കാൻ ആരംഭിച്ച റാമോസ് വിവിധ ക്ലാസ്റൂമുകളിൽ കയറിയും വെടിയുതിർത്തു.


നാളെ, ഈ വർഷത്തെ ക്ലാസുകൾ അവസാനിക്കാൻ ഇരിക്കെയായിരുന്നു റാമോസിന്റെ ആക്രമണം. നിരവധി വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ . മരണ സംഖ്യ ഇനിയും ഉയ‍ർന്നേക്കുമെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് അക്രമി മരിക്കാൻ തയ്യാറായിക്കോളു എന്ന് പറഞ്ഞ് കൊണ്ടാണ് ആക്രമം ആരംഭിച്ചത്.  ഇതേ സ്കൂളിൽ തന്നെയാണ് റാമോസും പഠിക്കുന്നത്.


ആക്രമണത്തിന്റെ  കാരണം എന്താണെന്ന് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.   പ്രതി സാൽവദോർ റാമോസിന്റെ മാനസിക  നിലയെ കുറിച്ച് അന്വേഷിച്ച് വരികെയാണ്. സംഭവത്തിൽ ഗൂഢാലോചന നടന്നതായി സംശയമില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. സംഭവത്തെ തുടർന്ന് തോക്ക് മാഫിയക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പ്രസിഡന്റ് ജോ ബൈഡൻ അതൃപ്തി പ്രകടിപ്പിച്ചു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.