ടെക്സസ്: Texas School Shooting: യുഎസിലെ ടെക്‌സസിൽ ഒരു പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 18 വിദ്യാര്‍ത്ഥികളും അധ്യാപികയുമുൾപ്പെടെ മൂന്ന് മുതിര്‍ന്നവരും കൊല്ലപ്പെട്ടു. യുവാള്‍ഡിയിലെ റോബ് എലിമെന്ററി സ്‌കൂളിലായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ ഏറെയും 2, 3, 4 ക്‌ളാസുകളിലെ വിദ്യാർത്ഥികളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാല്‍വഡോര്‍ റമോസ് എന്ന 18 വയസ്സുകാരനാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ സാല്‍വഡോര്‍ കൊല്ലപ്പെട്ടു.  2 പോലീസുകാർക്ക് പരിക്കേറ്റു. മരിച്ച വിദ്യാര്‍ഥികള്‍ ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. 


Also Read: US school shooting| അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 3 മരണം; 15 വയസുകാരന്‍ കസ്റ്റഡിയിൽ


ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷമാണ് റമോസ്‌ സ്‌കൂളിലെത്തി വെടിവയ്പ്പ് നടത്തിയതെന്നാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.