മിഷിഗണ്‍: അമേരിക്കയിലെ (America) സ്കൂളിൽ നടന്ന വെടിവയ്പിൽ (Gun Fire) മൂന്ന് വിദ്യാർഥികൾ മരിച്ചു. മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ് (Michigan high school) വെടിവയ്പുണ്ടായത്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് (Students Killed). അധ്യാപകൻ ഉൾപ്പെടെ 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 15 വയസുള്ള വിദ്യാർഥിയാണ് വെടിവയ്പ് നടത്തിയത്. അതേസമയം കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതിയിൽ നിന്നും ഒരു സെമി ഓട്ടോമാറ്റിക് കൈത്തോക്കും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
14ഉം 17ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ച ആൺകുട്ടിക്ക് 16 വയസായിരുന്നു. അതേസമയം അക്രമി എന്ന് സംശയിക്കുന്ന വിദ്യാർഥി ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്ന് പോലീസ് അറിയിച്ചു.
Also Read: Keralite Shot Dead : അമേരിക്കയിൽ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു
കഴിഞ്ഞ രണ്ട് വർഷമായി അമേരിക്കയിൽ വെടിവയ്പുകൾ വർദ്ധിച്ചു വരികയാണ്. ഗൺ വയലൻസ് ആർക്കൈവ് എന്ന ഗവേഷണ ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 2020ൽ രാജ്യത്ത് 611 വെടിവയ്പുകൾ ഉണ്ടായി.
അതേസമയം ഇന്നലെ അമേരിക്കയിൽ (America) ഒരു മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചിരുന്നു. അലബാമയിലെ മോണ്ടോഗോമറിയിൽ ആയിരുന്നു സംഭവം. തിരുവല്ല നിരണം സ്വദേശിനി മറിയം സൂസൻ മാത്യുവാണ് (Mariyam Susan Mathew) വെടിയേറ്റ് കൊല്ലപ്പെട്ടത്.
Also Read: കാലിഫോർണിയയിലെ സാൻജോസിൽ വെടിവെപ്പ്; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു
ഈ ഒരു മാസത്തിനിടെ യുഎസിൽ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണിത്. നവംബർ 17ന് ഡാലസിൽ മോഷ്ടാവിന്റെ വെടിയേറ്റ് പത്തനംതിട്ട സ്വദേശിയായ സാജൻ മാത്യു മരിച്ചിരുന്നു. ഇത് കൂടാതെ ഏഴ് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ഇന്ത്യക്കാരനും യുഎസിൽ വെടിയേറ്റ് മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...