മെൽബൺ: ഓസ്‌ട്രേലിയൻ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന IHNA - IHM കോളേജുകളുടെ ഏഴാമത്തെയും മെൽബൺ സിബിഡി യിലെ രണ്ടാമത്തെയുമായ ഐഎച്ച്എൻഎ ക്യാമ്പസ് ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ലീ ഗാർവുഡ് നിർവഹിച്ചു ( Chief Executive Officer of Maryvale Private Hospital, Vic.) ചടങ്ങിൽ ഐഎച്ച്എൻഎ സിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷനായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA . IHM .  പ്രതിവർഷം അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് 19  വിവിധ വിഷയങ്ങളിലായി ഇവിടെ പഠിക്കാൻ കഴിയുന്നുണ്ട് . ഡിപ്ലോമ നഴ്‌സിംഗ് , മാസ്റ്റർ ഓഫ് നഴ്‌സിംഗ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത് . 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു.


ALSO READ: പോംപൈയെ തള്ളി; അങ്കോർ വാട്ട് ഇനി ലോകത്തിലെ എട്ടാമത്തെ അത്ഭുതം


തുടർച്ചയായി മൂന്നാം വർഷവും മികച്ച കോളേജിനുള്ള വിക്‌റ്റോറിയ സർക്കാരിന്റെ അവാർഡ് ഐഎച്ച്എൻഎക്കാണ് ലഭിച്ചത്. ചടങ്ങിൽ ക്യാമ്പസ് മാനേജർ ജിജോ മാത്യു, Simon Schwegert, സജി കുന്നുംപുറത്ത് എന്നിവർ സന്നിഹിതരായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.