നാറ്റോയും അമേരിക്കയും യുക്രൈൻ പ്രശ്നത്തിൽ സ്വീകരിച്ച നിലപാട് ഒരു സന്ദേശമാണ്- എംജെ അക്ബർ
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി സൈനികവൽക്കരിക്കപ്പെട്ടു എന്നാൽ ഇന്ന് ജർമ്മനിയും ജപ്പാനും ഉദാര ജനാധിപത്യ രാഷ്ട്രങ്ങളാണ്
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നാറ്റോയും അമേരിക്കയും കൈക്കൊണ്ട നിലപാട് ഒരു ഉറച്ച സന്ദേശമാണെന്ന് എംജെ അക്ബർ എംപി. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻ വലിഞ്ഞത് തന്നെ അത്തരമൊരു സന്ദേശമുയർത്തിയാണ്.
ഉക്രെയ്നിനും അഫ്ഗാനിസ്ഥാനും സ്വാതന്ത്ര്യം പ്രധാനമാണ്. നോക്കൂ, 1985 ൽ ഞാൻ ആദ്യമായി ഇവിടെ വരുമ്പോൾ ദുഷാൻബെ ഒരു ഗ്രാമമായിരുന്നു, എന്നാൽ ഇപ്പോൾ അത് ഒരു വികസിത രാജ്യത്തിന്റെ വികസിത നഗരമാണ്, സ്വാതന്ത്ര്യത്തിന്റെ ഫലം നോക്കൂ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ പിന്നാക്ക വിഭാഗത്തിൽ നിന്ന് മുഖ്യധാരയിലേക്ക് വരുന്നത് ഞാൻ കണ്ടിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി സൈനികവൽക്കരിക്കപ്പെടുകയാണുണ്ടായത്. എന്നാൽ ഇന്ന് ജർമ്മനിയും ജപ്പാനും ഉദാര ജനാധിപത്യ രാഷ്ട്രങ്ങളാണ്. ഉക്രെയ്ൻ പ്രശ്നങ്ങളുടെ സമയത്ത് ഷെയർ വിറ്റ് മെച്ചപ്പെട്ട ഒരേയൊരു രാജ്യം ജർമ്മനിയാണന്നതാണ് സത്യം.
വേൾഡ് ട്രേഡ് സെൻററിന് നേരെയുള്ള ആക്രമണത്തോടെയാണ് 9/11 ആരംഭിച്ചതെന്നാണ് എല്ലാവരും കരുതുന്നത് എന്നാൽ യഥാർത്ഥത്തിൽ അത് ആരംഭിച്ചത് താലിബാനി സായുധ സേന അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതോടെയാണ്. ഒന്നാം ലോകമഹായുദ്ധമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണം. രണ്ടാം ലോക മഹായുദ്ധം ശീതയുദ്ധവും ഭീകരതയ്ക്ക് ജന്മം നൽകി.
എന്നാൽ പുതിയ ലോകക്രമം എല്ലാ രാഷ്ട്രങ്ങളോടും സമത്വം ആവശ്യപ്പെടാൻ പോകുന്നു. ലോകത്തെ സുരക്ഷിതവും സമാധാനപരവുമാക്കാൻ ഇന്ത്യയ്ക്കും താജിക്കിസ്ഥാനും സഹകരിക്കാനാകും. ഇന്ത്യയിൽ ഇന്ന് അധികാര സന്തുലിതാവസ്ഥയുണ്ടെന്നും ഓരോ മേഖലയിലും ഇതാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ട്രാറ്റജിക് അഫയേഴ്സ് കൌൺസിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറും തജിക്ക് നാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ ഫ്രെയിം വർക്ക് ഒാഫ് എൻഗേജ്മെൻറ് അഫ്ഗാനിസ്ഥാൻ ഇൻ ഫോക്കസ് ഒാഫ് സെൻട്രൽ ആൻറ് സൌത്ത് എഷ്യൻ നേഷൻസ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ സഭാ എംപി സുഭാഷ് ചന്ദ്ര അടക്കം പ്രമുഖർ സെമിനാറിൽ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...