അനധികൃതമായി ഡോള്‍ഫിനുകളെ പിടികൂടി; യുവാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ
ഡോൾഫിനെ പിടികൂടാനായി ഇവർ ഉപയോഗിച്ച ബോട്ട് പിടിച്ചെടുക്കാൻ ഉത്തരവിൽ പറയുന്നു.
മനാമ: അനധികൃതമായി ഡോൾഫിനുകളെ പിടിച്ച മൂന്ന് പേർക്ക് പിഴ വിധിച്ച് ബഹ്റൈൻ കോടതി. 1000 ദിനാർ, ഏകദേശം രണ്ട് ലക്ഷം ഇന്ത്യൻ രൂപയാണ് പിഴ വിധിച്ചത്. മേജര്‍ ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ നിന്ന് ഡോൾഫിനുകളെ അനധികൃതമായി പിടിച്ച കേസിലാണ് ശിക്ഷ വിധിച്ചതെന്ന് മുതിര്‍ന്ന പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഡോൾഫിനെ പിടികൂടാനായി ഇവർ ഉപയോഗിച്ച ബോട്ട് പിടിച്ചെടുക്കാൻ ഉത്തരവിൽ പറയുന്നു. കൂടാതെ പിടികൂടിയ ഡോൾഫിനുകളെ വംശനാശം തടയുന്നതിനായി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നതായി മന്ത്രാലയത്തിന്റെ പ്രോസിക്യൂഷന്‍ മേധാവി കൂട്ടിച്ചേര്‍ത്തു.
Also Read: 'ഒന്നുകിൽ എന്റെ കൂടെ കിടക്കൂ, അല്ലെങ്കിൽ...' ഗർഭിണിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് റഷ്യൻ സൈനികൻ
ഈ മൂന്ന് പ്രതികളെ നേരത്തെ കീഴ്ക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിരുന്നു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് അനധികൃതമായി ഡോള്‍ഫിനുകളെ പിടിച്ച വിവരം ബഹ്‌റൈനി കോസ്റ്റ്ഗാര്‍ഡ്‌സ് ആണ് പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചത്. ഡോള്‍ഫിന്‍ ഷോകള്‍ നടത്തുന്ന ഒരു സംഘത്തിന് പിടിച്ചെടുത്ത ഡോള്‍ഫിനുകളെ യുവാക്കൾ കൈമാറിയതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മൂന്ന് ഡോള്‍ഫിനുകളെയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഡോള്‍ഫിനുകളെ പിടിക്കുന്നത് ബഹ്‌റൈന്‍ ഭരണഘടനയില്‍ നിരോധിച്ചിട്ടുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിയെയും പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കുന്നതിനായാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...