2019 ലെ ലോക സുന്ദരി പട്ടം കരസ്ഥമാക്കി ജെമൈക്കയുടെ ടോണി ആന്‍ സിംഗ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രാന്‍സിന്‍റെ ഒഫീലോ മെസ്സിനോയി രണ്ടാം സ്ഥാനവും ഇന്ത്യയുടെ സുമന്‍ റാവു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 


ലണ്ടനില്‍ നടന്ന മത്സരത്തില്‍ അവസാന റൗണ്ടിലെത്തിയ ഇന്ത്യയേയും ഫ്രാന്‍സിനേയും പിന്തള്ളിയാണ് ലോക സുന്ദരിപട്ടം ടോണി ആന്‍ സിംഗ് സ്വന്തമാക്കിയത്.


23 കാരിയായ ടോണി സിംഗ് മനശ്ശാസ്ത്രത്തിലും വിമന്‍ സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. 2018 ലെ ലോക സുന്ദരി മെക്സിക്കോയുടെ വനേസ്സ പോണ്‍സെയാണ് ടോണി ആന്‍ സിംഗിനെ കീരിടം അണിയിച്ചത്.


ജമൈക്കയുടെ സുസ്ഥിര വികസനമാണ് തന്‍റെ ലക്ഷ്യമെന്ന് ടോണി ആന്‍ സിംഗ് പറഞ്ഞു. പാട്ട്, പാചകം, സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയവയാണ് ടോണി ആന്‍ സിംഗിന്‍റെ ഇഷ്ട വിനോദങ്ങള്‍.


120 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ശേഷം ചോദ്യോത്തര വേളയില്‍ നിന്നാണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്.


ജൂണില്‍ നടത്തിയ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്.