അഫ്ഗാനില്‍നിന്നും സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു, അല്‍ഖ്വയ്‍ദ കരുത്താര്‍ജിക്കും; സൈനിക മേധാവി Mark Milley
അഫ്ഗാനില്‍നിന്നും സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റത്തിനുള്ള ഉപദേശം US പ്രസിഡന്‍റ് ജോ ബൈഡന് നല്‍കിയിരുന്നില്ല എന്ന് വ്യക്തമാക്കി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി..
Wshington DC: അഫ്ഗാനില്‍നിന്നും സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റത്തിനുള്ള ഉപദേശം US പ്രസിഡന്‍റ് ജോ ബൈഡന് നല്‍കിയിരുന്നില്ല എന്ന് വ്യക്തമാക്കി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി..
ആഗസ്റ്റിൽ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കാന്‍ തീരുമാനിക്കുന്ന അവസരത്തില്‍ അഫ്ഗാനിസ്ഥാനിൽ 2500 ട്രൂപ്പ് നിലനിർത്താൻ ശുപാർശ ചെയ്തിരുന്നതായി രണ്ട് ഉന്നത യുഎസ് ജനറൽമാർ പറഞ്ഞു.
ഒരു കൊല്ലത്തിനകം ലോകത്തിന് തന്നെ ഭീഷണിയായി അല്‍ഖ്വയ്‍ദ അതിവേഗം കരുത്താര്‍ജിക്കുമെന്നാണ് അമേരിക്കന്‍ സംയുക്ത സൈനിക മേധാവി നല്‍കുന്ന മുന്നറിയിപ്പ്. താലിബാന്‍ പിന്തുണയോടെയുള്ള അല്‍ഖ്വയ്‍ദയുടെ വളര്‍ച്ച അമേരിക്കയ്ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലി അമേരിക്കന്‍ സെനറ്റിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സെനറ്റിന്‍റെ സായുധസേനാ സമിതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്.
"അഫ്ഗാനില്‍നിന്നും സമ്പൂര്‍ണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കാല്‍ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനില്‍ നിലനിര്‍ത്തണം എന്ന് പ്രസിഡന്‍റ് ബൈഡനോട് (Joe Biden) താന്‍ ആവശ്യപ്പെട്ടിരുന്നു. താലിബാന്‍ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവര്‍ക്ക് അല്‍ഖ്വയിദയുമായി ഉറ്റ ബന്ധമുണ്ട്', US പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഏറ്റവും മുതിര്‍ന്ന പ്രതിരോധ ഉപദേശകന്‍ കൂടിയായ മാര്‍ക് മില്ലി പറഞ്ഞു.
Also Read: ഫൈസറിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് Joe Biden
അഫ്ഗാനില്‍ അതിവേഗം മുന്നേറിയ താലിബാന്‍ ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്തു. അഫ്ഗാൻ സർക്കാരിന്‍റെ തകർച്ചയുടെ വേഗത അമേരിക്കയെ അത്ഭുതപ്പെടുത്തി എന്നും മാര്‍ക് മില്ലി പറഞ്ഞു.
20 വര്‍ഷം നീണ്ട സൈനിക് നീക്കം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില നിന്ന് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ US പ്രസിഡന്‍റ് ജോ ബൈഡ തീരുമാനമെടുക്കുകയായിരുന്നു . ആഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യത്തെ പൂർണമായി പിൻവലിക്കാൻ ജോ ബൈഡൻ ഏപ്രിലിൽ ഉത്തരവിട്ടിരുന്നു.
അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്‍മാറ്റത്തിന് ശേഷം രാജ്യത്ത് നടന്നത് ലോകത്തെ ഞെട്ടിച്ചിരുന്നു. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്തിനുശേഷം നടത്തിയ ഒരു ദേശീയ വോട്ടെടുപ്പിൽ ബൈഡന്‍റെ ജനസമ്മിതി 43% ആയി കുറഞ്ഞിരുന്നു. ബൈഡൻ വിദേശനയം കൈകാര്യം ചെയ്യുന്ന രീതിയെ ഭൂരിഭാഗം അമേരിക്കക്കാരും അംഗീകരിച്ചില്ല, അതേസമയം വലിയൊരു വിഭാഗം ജനങ്ങളും അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ പങ്കിനെ "പരാജയം" എന്നാണ് വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...