Canada Shooting: കാനഡയിലെ വെടിവെയ്പ്പിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നേരത്തെ നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്തു.
കാനഡയിലെ ടൊറന്റോയിലുണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശി കാർത്തിക് വാസുദേവ് ആണ് വ്യാഴാഴ്ചയുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടത്. കാർത്തികിന്റെ മരണത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയശങ്കർ കാർത്തികിന്റെ കുടുംബത്തിന് അനുശോചനവും അറിയിച്ചത്. ടൊറന്റോയിലെ ഇന്ത്യൻ എംബസിയും അനുശോചനം രേഖപ്പെടുത്തി.
കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നേരത്തെ നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഷെർബോൺ സബ്‍വേ സ്റ്റേഷന് പുറത്ത് നടന്ന വെടിവെപ്പിനെ തുടർന്നാണ് കാർത്തിക് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കവർച്ച ശ്രമത്തിനിടെ പോലീസും മോഷ്ടാക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന വെടിവയ്പ്പിലാണ് കാർത്തികിന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...