സംവാദത്തിനിടെ ഇന്ത്യയ്ക്കെതിരെ പരാമർശവുമായി Donald Trump
ട്രംപിന്റെ പരാമർശത്തിന് മറുപടി നൽകണമെന്ന് നിരവധി നേതാക്കളാണ് പ്രധാനമന്ത്രി മോദിയോട് (PM Modi) ആവശ്യപ്പെട്ടിരിക്കുന്നത്.
വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ഇന്ത്യക്കെതിരെ പരാമർശവുമായി ട്രംപ് (Donald Trump) രംഗത്ത്. ഇന്ത്യയിലെ വായു വളരെ വൃത്തികെട്ടതാണെന്നായിരുന്നു ട്രംപിന്റെ പരാമർശം. യുഎസ് പ്രസിഡന്റും എതിരാളിയായ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനും (Joe Biden) തമ്മിലുള്ള അന്തിമ സംവാദത്തിലായിരുന്നു ട്രംപിന്റെ ഈ പരാമർശം.
പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും യുഎസ് പിന്മാറിയത് സംബന്ധിച്ചുള്ള ജോ ബൈഡന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോഴായിരുന്നു ട്രംപിന്റ ആരോപണം. ഇന്ത്യക്കൊപ്പം റഷ്യയേയും ചൈനയേയും ട്രംപ് വിമർശിച്ചു. ചൈനയെ നോക്കൂ എത്ര മലിനമാണ്, റഷ്യയെ നോക്കൂ അതുപോലെ ഇന്ത്യ (India)യെ നോക്കൂ വായു അങ്ങേയറ്റം മലിനമാണ് എന്നാണ് ട്രംപ് പരാമർശിച്ചത്.
Also read: US Presidential debate: അവസാന പൊതു സംവാദത്തിനൊരുങ്ങി ട്രംപും ബൈഡനും
പ്രസിഡൻഷ്യൽ സംവാദത്തിനിടെ (Presidential debate) മുൻപും ട്രംപ് ഇന്ത്യയെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് മരണം (Corona death) എത്രയെന്ന് കൃത്യമായ റിപ്പോർട്ട് അല്ല പുറത്തുവരുന്നത് എന്നായിരുന്നു അന്ന് പരാമർശിച്ചത്.
ട്രംപിന്റെ പരാമർശത്തിന് മറുപടി നൽകണമെന്ന് നിരവധി നേതാക്കളാണ് പ്രധാനമന്ത്രി മോദിയോട് (PM Modi) ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല മോദിക്ക് ട്രംപുമായുള്ള സൗഹൃദത്തേയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ഇതിനെതിരെ സോഷ്യൽ മീഡിയയിലും (Social Media) നിരവധി പ്രതികരണനങ്ങൾ ഉണ്ട്.
Also read: Alert: എസ്ബിഐയുടെ ATM cash withdrawal നിയമത്തിൽ മാറ്റങ്ങൾ, അറിയുക!
ബരാക്ക് ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്താണ് 2015 ൽ പാരിസ് കാലാവസ്ഥ ഉടമ്പടി ഒപ്പുവച്ചത്. ആ ഉടമ്പടി ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങൾക്ക് ആണ് പ്രയോജനമുണ്ടാക്കുന്നതെന്നും അത് അമേരിക്കൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും പറഞ്ഞ് 2017 ൽ ട്രംപ് (Donald Trump) പിൻമാറിയിരുന്നു.