മോസ്കോ: റഷ്യയിലെ കൂറിൽ ദ്വീപിൽ വൻ ഭൂചലനം. ഇന്ന് രവിലെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജപ്പാന് വടക്കുള്ള കൂറിൽ ദ്വീപാണ് പ്രഭവകേന്ദ്രം. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. 


Also read: കോറോണ: സൗദിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു


ഇതിനെ തുടർന്ന് കൂറിൻ ദ്വീപിലും സമീപ തീരങ്ങളിലും സുനാമി മുന്നറിയിപ്പ് പറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ജപ്പാനിലെ കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ ഇത്തരം മൂന്നറിയിപ്പോന്നും നല്കിയിട്ടില്ല എങ്കിലും ചറിയ മാറ്റങ്ങൾ ഉണ്ടാകാമെന്ന് അറിയിച്ചിട്ടുണ്ട്. 


സുനാമി മുന്നറിയിപ്പ് ഹവായിൽ പുറപ്പെടുവിച്ചതായി US National Oceanic and Atmospheric Administration അറിയിച്ചിട്ടുണ്ട്.  കൂടാതെ മറ്റൊരു ഏജൻസിയായ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ഈ ഭൂചലനം വിനാശകരമായ സുനാമി സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ്. 


കൂടാതെ സുനാമിയുണ്ടായാൽ  ഹവായ്, ജപ്പാൻ, റഷ്യ, പസഫിക് ദ്വീപുകളായ മിഡ്‌വേ, നോർത്തേൺ മരിയാനാസ്, വേക്ക് ദ്വീപ് എന്നിവിടങ്ങളിൽ അപകടസാധ്യത കൂടുതലാണെന്നും അറിയിപ്പുണ്ട്.