റിയാദ്: വുഹാനിലെ വൈറസായ കോറോണ (Covid19)സൗദി അറേബ്യയേയും വിടാതെ പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഇപ്പോൾ.
Also read: ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ
മരണമടഞ്ഞത് സൗദിയിലെ മദീനയിൽ താമസിക്കുന്ന അഫ്ഗാൻ സ്വദേശിയാണെന്നാണ് റിപ്പോർട്ട്. ഇതുവരെയായി 767 കോറോണ കേസുകളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെമാത്രം സൗദിയിൽ 205 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോറോണ ബാധ തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്.
Also read: കോറോണ ഭീതി: കർഫ്യൂ പ്രഖ്യാപിച്ച് സൗദിയും
സൗദിയിൽ കോറോണ പടരുന്നത് വ്യാപകമായത്തിനെ തുടർന്ന് തിങ്കളാഴ്ച മുതൽ മൂന്നാഴ്ചത്തെയ്ക്ക് സൽമാൻ രാജാവ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കോറോണ വൈറസ് ബാധ ഇന്ത്യയേയും വിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് lock down പ്രഖ്യാപിച്ചിരിക്കുകയാണ്.