ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിൽ കാണാതായ ഉത്തരാഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അനറ്റോലിയ പ്രദേശത്തെ മലട്ട്യ നഗരത്തിലാണ് വിജയ് കുമാർ (35) എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ അയച്ചു നൽകിയ ഫോട്ടോയിൽ നിന്നും പച്ചകുത്തിയത് കണ്ടാണ് വിജയ് കുമാറിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ജോലിയുടെ ഭാ​ഗമായി ജനുവരി 23നാണ് വിജയ് കുമാർ തുർക്കിയിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് വിജയ് കുമാറിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ബെംഗളൂരു ആസ്ഥാനമായ പൈപ് ലൈൻ ഇൻസ്റ്റലേഷൻ സ്ഥാപനത്തിലെ എൻജിനീയറായിരുന്നു മരിച്ച വിജയ് കുമാർ. വിജയ് കുമാർ ഭൂകമ്പത്തിൽ കുടുങ്ങിയെന്നും രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ചയോടെ വിജയ് കുമാറിനെ കണ്ടെത്തിയെന്ന വിവരമാണ് വേണ്ടപ്പെട്ടവർക്ക് ലഭിച്ചത്. എന്നാൽ ശനിയാഴ്ച ഉച്ചയോടെ വിജയ് കുമാർ മരണത്തിന് കീഴടങ്ങിയെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. 


Also Read: Turkey Earthquake : കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 90 മണിക്കൂറുകൾ; പിഞ്ചു കുഞ്ഞിന് ഒടുവിൽ പുനർജന്മം


 


അതേസമയം ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 24000 കടന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ആറായിരത്തിലധികം കെട്ടിടങ്ങൾ തകർന്നു. ദുരന്ത മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ടെങ്കിലും നാട്ടുകാരും അധികൃതരും ആളുകളെ കണ്ടെത്താനുള്ള പരിശ്രമം തുടരുകയാണ്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയെയും സിറിയയെയും തകർത്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.