കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. മനുഷ്യരുമായും സമൂഹവുമായുമെല്ലാം ചേർന്ന് ജീവിക്കുന്ന ആനകൾ പക്ഷേ ചിലപ്പോഴെല്ലാം യഥാർത്ഥ സ്വഭാവം പുറത്തെടുക്കാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ കാട്ടുകൊമ്പൻമാർ ഏറ്റുമുട്ടുന്നതിൻറെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

@TheFigen എന്ന അക്കൌണ്ടിൽ നിന്ന് പങ്കുവെക്കപ്പെട്ട വീഡിയോയിൽ ഭീമാകാരൻമാരായ രണ്ട് കാട്ടാനകളാണ് പരസ്പരം പോരടിക്കുന്നത്. മൂവായിരത്തി അഞ്ഞൂറോളം ലൈക്കുകളാണ് വൈറൽ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏകദേശം ഒന്നേ മുക്കാൽ ലക്ഷത്തോളം ആളുകളാണ് കാട്ടാനകളുടെ ഏറ്റുമുട്ടൽ കണ്ടത്. ഈ രണ്ട് വമ്പൻമാരും തമ്മിൽ എന്താണ് പ്രശ്നം എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. 


ALSO READ: കളിപ്പാട്ടം വിഴുങ്ങിയ നായയെ രക്ഷിച്ച് മൃ​ഗഡോക്ടർ; വീഡിയോ ശ്രദ്ധ നേടുന്നു


ആനകൾ പരസ്പരം കൊമ്പ് കോർക്കുന്നതും ഉന്തുന്നതും തള്ളുന്നതുമെല്ലാം വീഡിയോയിൽ കാണാം. മുൻ കാലുകൾ ഉയർത്തി എതിരാളിയെ കീഴ്പ്പെടുത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. ആനകളുടെ മൽപ്പിടിത്തത്തിന് കാരണം സ്വന്തമായി കണ്ടെത്തുകയാണ് ഉപയോക്താക്കൾ. 



 


കൂട്ടത്തിൽ നീളൻ തുമ്പിക്കൈയുള്ള ആനയാണ് മുതിർന്നതെന്ന് ഒരാൾ പറഞ്ഞു. രണ്ടാമത്തെ ആന ഈ മുതിർന്ന ആനയുടെ നിയന്ത്രണ മേഖലയിൽ കടന്നുകയറാൻ ശ്രമിച്ചിട്ടുണ്ടാകുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഈ കളിയുടെ റഫറിയാകാൻ നമ്മളില്ലെന്ന രസകരമായ കമൻറുകളും എത്തിയിട്ടുണ്ട്. സ്വന്തം പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാകാം ഇതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ഇതൊന്നും അല്ലെങ്കിൽ പിടിയാനയ്ക്ക് വേണ്ടിയുള്ള തർക്കവുമാകാം എന്നും മറ്റു ചിലർ പറയുന്നു. 


ആനകളുടെ ഏറ്റുമുട്ടലിൽ സമീപത്തുള്ള മരം പോലും കടപുഴകി വീഴുന്നത് വീഡിയോയിൽ കാണാം. ദക്ഷിണാഫ്രിക്കയിലെ ക്രുഗെർ നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്. മാർച്ചിൽ SANParks എന്ന അക്കൌണ്ടിൽ നിന്ന് ഈ വീഡിയോ പങ്കുവെയ്ക്കപ്പെട്ടിരുന്നു. SANParks പോസ്റ്റിന് 85,000ത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. 1,400ലധികം ആളുകളാണ് അന്ന് ഈ വീഡിയോ കണ്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.