UK Election 2024: ബ്രിട്ടിഷ് പാര്‍ലമെന്റിൽ മലയാളിത്തിളക്കം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് വിജയിച്ചു
ശേഷം 2001ൽ ജോലിക്കായി ബ്രിട്ടനിലെത്തി. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ആഷ്‌ഫോര്‍ഡിലേക്ക് മാറി.
ലണ്ടൻ: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിത്തിളക്കം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ് 49 കാരനായ സോജന്‍. ലണ്ടനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന സോജൻ രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. കോട്ടയം സ്വദേശിയായ ഇദ്ദേഹം ഇന്ത്യയിൽ നിന്നാണ് നഴ്സിംഗം പഠനം പൂർത്തിയാക്കിയത്.
ALSO READ: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, ഋഷി സുനകിന് കനത്ത തിരിച്ചടി
ശേഷം 2001ൽ ജോലിക്കായി ബ്രിട്ടനിലെത്തി. വില്യം ഹാര്‍വെ ഹോസ്പിറ്റലില്‍ മാനസികാരോഗ്യ വിഭാഗത്തില്‍, മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് ആഷ്‌ഫോര്‍ഡിലേക്ക് മാറി. 2015 ലാണ് സോജന്‍ ജോസഫ് ലേബര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നത്. പൊതുവിൽ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലനൃമായ ആഷ്‌ഫോര്‍ഡിൽ മിന്നും വിജയമാണ് മലയാളിയായ സോജന്‍ കരസ്ഥമാക്കിയിരിക്കുന്നത്. എയില്‍സ്‌ഫോര്‍ഡിനെയും ഈസ്റ്റ് സ്‌റ്റോര്‍ വാര്‍ഡിനെയും പ്രതിനിധീകരിക്കുന്ന ബറോ കൗണ്‍സിലറാണ് നിലവില്‍ സോജന്‍ ജോസഫ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.