ലണ്ടൻ:  UK Nurses Strike: നാഷണൽ ഹെൽത്ത് സർവീസിന്റെ ചരിത്രത്തിലാദ്യമായി ബ്രിട്ടനിൽ നഴ്‌സുമാർ പണിമുടക്കി. റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് യൂണിയന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തോളം നഴ്‌സുമാർ ആണ് പണിമുടക്കിയത്.  ഇതോടെ 76 സർക്കാർ ആശുപതികളുടേയും ആരോഗ്യ കേന്ദ്രങ്ങളുടേയും പ്രവർത്തനം ആകെ തകരാറിലായി. പണിമുടക്കിൽ നിന്നും കീമോതെറാപ്പി, ഡയാലിസിസ്, ഇന്റൻസീവ് കെയർ മേഖലകളെ ഒഴിവാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൊവിഡിന്റെ ഉത്ഭവം അന്വേഷിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന ; ചൈനയോട് റിപ്പോർട്ട് തേടി


ഈ മാസം 20 നും വേണ്ടതും പണിമുടക്കുമെന്ന് നഴ്‌സിംഗ് യൂണിയൻ അറിയിച്ചു. ബ്രിട്ടനിൽ എൻഎച്എസിന്റെ കീഴിൽ എല്ലാവർക്കും സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്. നഴ്‌സുമാർ ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക് ആരംഭിച്ചത്. 19 ശതമാനം ശമ്പള വർധനവാണ് നഴ്‌സിംഗ് യൂണിയൻ ആവശ്യപെട്ടിരിക്കുന്നത്. എന്നാൽ സമിതി നിശ്ചയിച്ച 4-5 ശതമാനത്തിൽ കൂടുതൽ വർധന സാധ്യമല്ലെന്നാണ് സർക്കാർ വാദം. മാത്രമല്ല ഇതിൽ കൂടുതൽ വർധന നടത്തിയാൽ അത് മറ്റു സേവനങ്ങളെ കൂടി ബാധിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 


Also Read: ഇന്നു മുതൽ ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും, ലഭിക്കും വൻ ധനാഭിവൃദ്ധി!


എന്നാൽ ശമ്പള കാര്യത്തിൽ സംസാരിക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ഈ മാസം റെയിൽ, പോസ്റ്റൽ, വ്യോമഗതാഗത സർവീസുകൾ എന്നിവിടങ്ങളിലും ഈ മാസം പണിമുടക്ക് നടന്നിരുന്നു.  ഇതിനിടയിൽ നഴ്‌സുമാർ നടത്തുന്ന സമരത്തെ കുറിച്ച് നടത്തിയ സർവേയിൽ ജനം നഴ്‌സുമാർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ് അടുക്കറായിരിക്കുന്ന ഈ സമയത്ത് വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടുമോയെന്ന ആശങ്ക സർക്കാരിനുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ