ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാര്‍ഥ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇന്ത്യയുടെ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമത്തിന് പോര്‍ച്ചുഗല്‍ പിന്തുണ നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തെ ഏറ്റവും ശക്തമായ സംഘടനയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ ലൂയി ഡകോസ്റ്റ പറഞ്ഞു. സുസ്ഥിര സമാധാനത്തിന് രക്ഷാസമിതിയില്‍ മെച്ചപ്പെട്ട പ്രാതിനിധ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


ആഫ്രിക്കന്‍ ഭൂഖണ്ഡം, ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്ക് സ്ഥിരാംഗത്വം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാര്‍ഥ്യമായേക്കുമെന്ന പ്രതീക്ഷയിലാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ നിലപാടിനെ ഇന്ത്യ പിന്തുണയ്ക്കുന്നത്‌.  


ലോകസമാധാനത്തിനും സുരക്ഷിതത്വത്തിനുമായി പ്രവര്‍ത്തിക്കാനുള്ള രക്ഷാസമിതിയുടെ ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റപ്പെടുന്നില്ലെന്നും സമഗ്ര മാറ്റം ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. സെനഗല്‍, നമീബിയ എന്നീ രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാരും രക്ഷാസമിതിയില്‍ ആഫ്രിക്കയുടെ പ്രാതിനിധ്യത്തിനായി ശബ്ദമുയര്‍ത്തി.


ഇരുപത്തിഒന്നാം നൂറ്റാണ്ടിന്‍റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിപുലീകരണം ആവശ്യമാണെന്ന് ബ്രസീല്‍, ജര്‍മനി, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിലയിരുത്തി.