Viral Video: ഇന്റർനെറ്റിൽ വൈറലാകുന്ന പല വീഡിയോകളിലും നമ്മൾ കാണുമ്പോൾ പലപ്പോഴും ഞെട്ടിപ്പോകാറുണ്ട് അല്ലെ.  പല കാര്യങ്ങളും നമുക്ക് അത്ഭുതമായിരിക്കും.  ചില വീഡിയോകൾ കാണുമ്പോൾ നമ്മൾ ചിരിക്കുകയും ചിന്തിക്കുകയും കണ്ണ് നനയ്ക്കുകയും അത്ഭുതപ്പെടുകയുമൊക്കെ ചെയ്യാറുമുണ്ട് അല്ലെ.  അങ്ങനെ നിരവധി അപൂർവ വിവരങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ എന്ന് വേണമെങ്കിലും നമുക്ക് പറയാം.  അത്തരത്തിൽ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിലെ സംസാരവിഷയം.  വീഡിയോയിൽ നിങ്ങൾക്ക് ഒരു മല ആടിനെ കാണാൻ കഴിയും.  ആ ആട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടു നോക്കൂ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചു കൊണ്ട്  മല ആടുകൾ നടക്കുന്നത് എങ്ങനെയെന്ന്. ഇത് ഇറ്റലിയിലെ ആൻട്രോണ വാലി നാച്ചുറൽ പാർക്കിലെ ഒരു അണക്കെട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ഈ അണക്കെട്ടിലെ ലംബമായ മതിൽ കയറുകയാണ് വൈൽഡ് ഐബെക്സ് എന്നറിയപ്പെടുന്ന പർവ്വത ആടുകൾ അഥവാ മല ആടുകൾ. വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും, വീഡിയോ കാണാം...


Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു!


 



Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം വരുന്ന 2 മാസം ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്തും പ്രശസ്തിയും!


അണക്കെട്ടിന്റെ ലംബമായ ഭിത്തികളിൽ മലയാടുകൾ കയറുന്നത് ശരിക്കും നമ്മൾ നോക്കി നിന്നുപോകും. ഭൂമിയുടെ ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് താഴേക്ക് വീഴാതെ വളരെ ഭംഗിയായി അവ കയറുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം. വൈറലാകുന്ന ഈ വീഡിയോ @buitengebieden എന്ന ട്വിറ്റർ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 61 M വ്യൂസും 802 k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.