Washington: Johnson & Johnson നിര്‍മ്മിച്ച  Covid vaccine ന്  വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.


COMMERCIAL BREAK
SCROLL TO CONTINUE READING

വാക്‌സിന്‍  ഇതിനോടകം  68 ലക്ഷം പേര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇവരില്‍ ചുരുക്കം ചിലര്‍ക്ക്  അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക  വാക്‌സിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 6 പേര്‍ക്കാണ് ഈ അപൂര്‍വ അവസ്ഥ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്. 


ഇത്തരം അവസ്ഥ അപൂര്‍വമാണ് എങ്കിലും  മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍  (Food and Administration) വിഭാഗം അധികൃതര്‍ പറയുന്നത്. 


രാജ്യത്തെ മെഡിക്കല്‍ ഗവേഷക സംഘമായ സെന്‍റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്‌സിന്‍ സംബന്ധിച്ച  കേസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെയാണ് വാക്‌സിന്‍ നല്‍കുന്നതിന്  വിലക്ക്  ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 


Also read: ചൈനയുടെ Corona Vaccine ഫലപ്രദമല്ലെന്ന് സമ്മതിച്ച് ചൈനീസ് സീനിയർ ഡോക്ടർ


കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമെന്ന്   ലോകാരോഗ്യസംഘടന (WHO) കണ്ടെത്തിയ  ചുരുക്കം  ചില വാക്‌സിനുകളില്‍ ഒന്നാണ്  Johnson & Johnson Covid Vaccine.   ഏറെ ഗുരുതരാവസ്ഥയിലുള്ള  കോവിഡ്  രോഗികളില്‍  ഈ  വാക്‌സിന്‍  85% ഫലപ്രദമാണ് എന്നാണ്  പഠനങ്ങള്‍ തെളിയിക്കുന്നത്.  കൂടാതെ,  വാക്‌സിന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞവരെ   ആശുപത്രിയിലാകുന്നതില്‍നിന്നും  മരണത്തില്‍നിന്നും  ഈ  വാക്‌സിന്‍  പൂർണ്ണമായും തടഞ്ഞുവെന്നാണ്  പഠനങ്ങൾ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.