Pfizer Vaccine, America: കോവിഡ് വാക്സിനായ Pfizer ന് അമേരിക്കയും (America) അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്.  യുഎസ് ഫുഡ് ആന്റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വാക്സിന് അടിയന്തിര അനുമതി നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer


നിർദ്ദേശം നൽകിയിരിക്കുന്നത് മുതിർന്ന ആരോഗ്യ വിദഗ്ധരാണ്. നിലവിൽ വാക്സിന് (Pfizer Vaccine) അനുമതി നൽകിയിരിക്കുന്നത് കാനഡ, ബ്രിട്ടൺ,  സൗദി, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ്.  ഈയിടെയാണ് ബഹ്റൈനിൽ (Beharin) കോവിഡ് വാക്സിന് അനുമതി നൽകിയിരിക്കുന്നത്.  ബ്രിട്ടന് ശേഷമാണ് ബഹ്റൈൻ ഈ തീരുമാനമെടുത്തത്.  


Also read: Covid vaccine: Pfizer കോവിഡ് വാക്സിന് യുകെ അനുമതി; വിതരണം അടുത്ത ആഴ്ച മുതൽ


ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച മുതൽ കുത്തിവയ്പ്പ് തുടങ്ങുമെന്നാണ് സൂചന.  ആദ്യം പരിഗണന നൽകുന്നത് കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ള മറ്റ് വിഭാഗങ്ങൾ,  ആരോഗ്യ പ്രവർത്തകർ (Health Workers) എന്നിവർക്കാണ്.  ഫൈസറിന്റെ കോവിഡ് വാക്സിന് (Covid Vaccine) അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ബഹ്റൈൻ.  ആദ്യം അനുമതി നൽകിയത് ബ്രിട്ടനാണ്.