വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ അതായത് 37 കോടിയോളം രൂപ ഇനാം പ്രഖ്യാപിച്ച് അമേരിക്ക.  മുംബൈ ഭീകരാക്രമണം നടന്ന് 12 വർഷം പൂർത്തിയാകുമ്പോഴാണ് ഇത്തരം ഒരു പ്രഖ്യാപനവുമായി അമേരിക്ക (America) രംഗത്തെത്തുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

സാജിദ് മിർ (Saajid Mir) ഏ​തെ​ങ്കി​ലും രാ​ജ്യ​ത്ത് അ​റ​സ്റ്റി​ലാ​കു​ക​യോ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തി​നാ​യു​ള്ള വി​വ​ര​ങ്ങ​ള്‍​ക്ക് അ​ഞ്ച് ദ​ശ​ല​ക്ഷം യു​എ​സ് ഡോ​ള​ര്‍ (5 Million dollar) വ​രെ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് യു​എ​സ് റി​വാ​ര്‍​ഡ് ഫോ​ര്‍ ജ​സ്റ്റി​സ് പ്രോ​ഗ്രാം പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യിച്ചിട്ടുണ്ട്.  


Also read: ഇറാന്റെ ആണവ ശസ്തരാജ്ഞനെ വെടിവച്ചു കൊന്നു; പിന്നിൽ ഇസ്രയേലെന്ന് ആരോപണം   


2008 ന​വം​ബ​ര്‍ 26 നാണ് ​രാ​ജ്യ​ത്തെ പത്ത് ലഷ്കർ ഭീകരർ മുംബൈയിൽ ഭീ​ക​രാ​ക്ര​മ​ണം (26/11 attack) നടത്തിയത്. മും​ബൈ​യി​ലെ താ​ജ്മ​ഹ​ല്‍ ഹോ​ട്ട​ല്‍, ഒ​ബ്റോ​യി ഹോ​ട്ട​ല്‍, ലി​യോ​പോ​ള്‍​ഡ് ക​ഫെ, ന​രി​മാ​ന്‍ ഹൗ​സ്, ഛത്ര​പ​തി ശി​വ​ജി ടെ​ര്‍​മി​ന​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം നടത്തിയത്. ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്.  മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  


ആക്രമണം നടത്തിയ 9 ഭീകരവാദികളെ (9 terrorists) കൊല്ലുകയും രക്ഷപ്പെട്ട അജ്മൽ കസബിനെ പിടികൂടുകയും ശേഷം വധ ശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു.  സാജിദ് മിർ ആയിരുന്നു മുംബൈ ആക്രമണത്തിന്റെ ഓപ്പറേഷൻ മാനേജർ.  2011 ൽ ഇയാൾക്കെതിരെ യുഎസിലെ രണ്ട് ജില്ലാ കോടതികളിൽ കേസെടുക്കുകയും ഏപ്രിൽ 22 ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.  ശേഷം 2019 ൽ എഫ്ബിഐയുടെ കൊടുംതീവ്രവാദികളുടെ പട്ടികയിൽ മിറിനെ ഉൾപ്പെടുത്തിയിരുന്നു.     


Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy